തുറമുഖ വകുപ്പും, സേഫ് ബോട്ട് ട്രിപ്സും ചേര്‍ന്ന് കൊച്ചി-കോഴിക്കോട് അതിവേഗ ഹൈഡ്രോഫോയില്‍ ബോട്ട് സര്‍വ്വീസിനായി തയ്യാറെടുക്കുകയാണു.
ഓണത്തോടെ കൊച്ചിയില്‍ നിന്നും കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തേക്കും, തിരിച്ചും ആയിരിക്കും യാത്ര ആരംഭിക്കുന്നത്. ഗ്രീസില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടു ബോട്ടുകളാണു ഇതിനായ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്. നൂറ്റിമുപ്പതോളം പേര്‍ക്കു യാത്ര ചെയ്യാൻ കഴിയുന്ന ക്രൂസ് ബോട്ട് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയുമുള്ളതാണു. ആയിരത്തോളം രൂപയായിരിക്കും ഒരാള്‍ക്കുള്ള യാത്രാ ചിലവ്. നാലുമണിക്കൂര്‍ കൊണ്ട് എത്തുക എന്നതിനൊപ്പം റോഡുകളിലെ കുഴികളും, ട്രാഫിക് ബ്ലോക്കുകളും ഒഴിവായി കിട്ടുകയും ചെയ്യും. പദ്ധതി വിജയകരമെങ്കില്‍ തിരുവനന്തപുരത്തേക്കും, ലക്ഷദ്വീപിലേക്കും ജലയാത്രാ സൗകര്യം ലഭ്യമാക്കും.