രഞ്ജി ട്രോഫി സെമിയിൽ കേരളം, ഗുജറാത്ത് എതിരാളികൾ

രഞ്ജി ട്രോഫി സെമിയിൽ കേരളം, ഗുജറാത്ത് എതിരാളികൾ
390542.6

പൂനെ: രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ. ജമ്മു കശ്മീരിനെ സമനിലയിൽ തളച്ചാണ് കേരളം സെമി ഫൈനലിൽ പ്രവേശിച്ചത്. നാലാം ദിനം 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിൽ മത്സരം ആരംഭിച്ച കേരളം വിക്കറ്റ് കളയാൻ ശ്രമിക്കാതെ സമനിലക്കായാണ് കളിച്ചത്. മുഹമ്മദ് അസറുദ്ദീനും (67) സൽമാൻ നിസാറും (44) തീർത്ത പ്രതിരോധമാണ് ടീമിന് കരുത്തേകിയത്.

മധ‍്യനിരയുടെ തകർച്ചയോടെ തോൽവി മുന്നിൽ കണ്ടെങ്കിലും സൽമാൻ നിസാറിന്‍റെയും അസറുദ്ദീന്‍റെയും മികച്ച പ്രകടനത്തിലാണ് സമനിലയുമായി കേരളം സെമിയിൽ പ്രവേശിച്ചത്. ഒന്നാം ഇന്നിങ്സിലെ ഒരു റൺസിന്‍റെ ലീഡാണ് കേരളത്തിന് നിർണായകമായത്.

ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ‍്യം പിന്തുടർന്ന കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. സൽമാനും അസറുദ്ദീനും പുറമെ നായകൻ സച്ചിൻ ബേബിയും (48) ഓപ്പണർ അ‍ക്ഷയ് ചന്ദ്രനും (48) മികച്ച പ്രകടനം കാഴ്ചവച്ചു.

ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിക്കുന്നത്. 2018-2019 സീസണിലായിരുന്നു കേരളം ആദ‍്യമായി സെമിയിൽ കയറിയത്. സെമിയിൽ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളി.

Read more

കൊച്ചി ജന്തര്‍ മന്തറാകും! അഭിജീത് ദീപ്‌കെ പങ്കെടുക്കും; പ്രതിഷേധം ഏഴാം തീയതി

കൊച്ചി ജന്തര്‍ മന്തറാകും! അഭിജീത് ദീപ്‌കെ പങ്കെടുക്കും; പ്രതിഷേധം ഏഴാം തീയതി

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിഷേധം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് സിജെപി തലവന്‍ അഭിജീത് ദീപ്‌കെ. നവംബര്‍ ഏഴിന്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. തെക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്