
തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കു കൈത്താങ്ങായി പ്രവാസി എക്സ്പ്രസ് സിംഗപ്പൂരും, സിംഗപ്പൂർ കൈരളി കലാ നിലയവും. പ്രവാസി എക്സ്പ്രസ് -എസ് കെ കെ എൻ സുഹൃത്തുക്കളുടെ സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ കൈമാറി.
അടുത്ത ഘട്ടത്തിൽ എസ് എം എ-റെഡ് ക്രോസ്സി ന്റെയും നേതൃത്വത്തിൽ മലയാളി സംഘടനകളുടെ കൂട്ടായ്മയിൽ പ്രവാസി എക്സ്പ്രസ് വായനക്കാരുടെയും അഭ്യുതകാക്ഷികളുടെയും സഹായത്തോടെ കൂടുതൽ തുക സമാഹരിക്കും
പ്രവാസി എക്സ്പ്രസ് ബാംഗ്‌ളൂരിൽ നിന്നും കേരള സമാജവുമായി ചേർന്ന് ദുരിത ബാധിതർക്കായി സമാഹരിച്ച സാമഗ്രികൾ ആവശ്യക്കാരിലേക്ക് എത്തിച്ചു. ദുരിത മേഘലകളിൽ ബാധിതകർക്ക് നേരിട്ട് സാമഗ്രികൾ വിതരണം ചെയ്യാനും പ്രവാസി എക്സ്പ്രസ് അംഗങ്ങൾ പ്രവർത്തിച്ചു.