മലേഷ്യയിൽ മലയാളി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു

0

ക്വാലാലംപൂർ: മലേഷ്യയിലെ ജോഹോറിൽ മലയാളി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. കാസർകോട് ചട്ടഞ്ചാൽ പള്ളത്തുങ്കൽ സ്വദേശി മുഹമ്മദ്‌ അബ്ദുൾ സത്താർ (45) ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്.

ചെമ്മീൻ വിഭവം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സത്താറിനെ ഇന്നലെ ജോഹോറിലെ സുൽത്താൻ ഇസ്മായിൽ ആആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

ജോഹോറിലെ ഒരു കടയിൽ ജോലിക്കാരനാണ് അബ്ദുൾ സത്താർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.