പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ ആയിരുന്ന പ്രവാസി മലയാളി മരിച്ചു

Share

റിയാദ്: സൗദി അറേബ്യയിലെ പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ ആയിരുന്ന മലയാളി നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി ഉമ്മത്തൂര്‍ സ്വദേശി ശൗക്കത്തലി എന്ന യു.എസ്. അലിയാണ് (59) ശനിയാഴ്ച യാംബു ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ദിവസങ്ങളായി ഇവിടെ ചികിത്സയില്‍ ആയിരുന്നു.

29 വര്‍ഷമായി പ്രവാസിയായ അലി രണ്ട് പതിറ്റാണ്ടുകാലം ജിദ്ദയില്‍ വിവിധ ജോലികള്‍ ചെയ്തതിന് ശേഷമാണ് ഒമ്പത് വര്‍ഷം മുമ്പ് യാബുവിലെ 'സോയ' കമ്പനിയില്‍ ജോലി മാറിയെത്തിയത്.

പരേതരായ ഉമ്മത്തൂര്‍ മൊയ്തീന്‍ - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് നൗഫല്‍ (ജിദ്ദ), ബല്‍ക്കീസ്, ശബാന ജാസ്മിന്‍, ആയിഷ ഉമൈസ. സഹോദരങ്ങള്‍: മുസ്തഫ, അബ്ബാസ്, അബ്ദുറഷീദ്, അബ്ദുസ്സത്താര്‍, ഫൈസല്‍, അബ്ദുല്‍ ഗനി, നഫീസ, നൂര്‍ജഹാന്‍, ഷാഹിദ, പരേതനായ ഉസ്മാന്‍. മരുമക്കള്‍: മുഹമ്മദ് ശരീഫ്, അബ്ദുല്ല, സാദിഖ്. മൃതദേഹം യാംബുവില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ