വിമാനത്താവളത്തിലെ പ്രവാസി മലയാളി ജീവനക്കാരൻ മരിച്ചു
റിയാദ്: ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിദ്ദ വിമാനത്താവളത്തിലെ മലയാളി ജീവനക്കാരൻ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ കിഴക്കേക്കര താഴെ കുന്നുമ്മൽ മോഹനെൻറ മകൻ കെ. മനേഷ് (മിഥുൻ - 33) ആണ് മരിച്ചത്. വിമാനത്താവളത്തിൽ എസ്.ജിഎസ് ഗ്രൗണ്ട് ഹാൻറിലിങ് സ്ഥാപനത്തിൽ ബാഗേജ് ഓപ്പറേറ്ററായിരുന്നു.
ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട മിഥുനെ ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ പ്രവേശിപ്പിച്ചിരുന്നു. 10 ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് അസുഖമുണ്ടായത്. 2015 ലാണ് ജിദ്ദ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: അനഘ (ചേലിയ), മകൻ: വിനായക് (ഒരു വയസ്), സഹോദരി: മഹിഷ വിജീഷ് (മുചുകുന്ന്).