കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി യുഎഇയില്‍ അന്തരിച്ചു

Share

അബുദാബി: കവിയും സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മലയാളി അബുദാബിയില്‍ മരിച്ചു. തൃശൂര്‍ ചാമക്കാല സ്വദേശി ടി എ ശശി(55)ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് വിഭാഗം പ്രൂഫ് റീഡറായി ജോലി ചെയ്ത് വരികയായിരുന്നു.

ആനുകാലികങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ 64 കവിതകള്‍ ഉള്‍പ്പെടുത്തി 'ചിരിച്ചോടും മത്സ്യങ്ങളേ' എന്ന പേരില്‍ കവിതാസമാഹാരം പുറത്തറിക്കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ സിന്ധു ആണ് ഭാര്യ. മക്കള്‍: തീര്‍ത്ഥു, അമൃത്. ടി എ ശശിയുടെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് അനുശോചനം അറിയിച്ചു. അനുശോചന യോഗത്തില്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ