വാഹനാപകടത്തിൽ പരിക്ക്; ദുബായിൽ മലയാളിക്ക് 4 കോടി നഷ്ടപരിഹാരം

Share

കുന്നംകുളം ∙ ദുബായിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചേലക്കര സ്വദേശിക്കു 4.14 കോടി രൂപ നഷ്ടപരിഹാരം. ചേലക്കര പങ്ങാരപ്പിള്ളി തോട്ടത്തിൽ ഉമ്മറിന്റെ മകൻ ലത്തീഫിനാണ് (35) ഇൻഷുറൻസ് തുക ലഭിക്കുക.  അപകടത്തെത്തുടർന്ന് ഒന്നേകാൽ വർഷത്തോളമായി ലത്തീഫ് വീൽ ചെയറിലാണ്.

2019 ജനുവരി 14ന് ദുബായിലെ ജബൽഅലിക്കു സമീപത്തായിരുന്നു അപകടം. കോൺക്രീറ്റ് മിക്സിങ് യൂണിറ്റിൽ സൈറ്റ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കെട്ടിട നിർമാണ സ്ഥലത്തേക്കു കോൺക്രീറ്റ് നിറച്ച വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ലോറി മറിഞ്ഞു. ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതായിരുന്നു അപകടക‍ാരണം.

സാരമമായി പരുക്കേറ്റ ലത്തീഫിനെ ദുബായിലെ എൻഎംസി റോയൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എന്നാൽ, സുഷുമ്ന നാഡിയിലേറ്റ തകരാർ മൂലം ശരീരം തളർന്ന നിലയിലായി. വെല്ലൂർ മെഡിക്കൽ കോളജിലേക്കും പിന്നീടു തിരൂർ സിഎസ്ഐ ആശുപത്രിയിലേക്കും ലത്തീഫിനെ മാറ്റി.

അപകടത്തിനിടയാക്കിയ വാഹനമോടിച്ച ഡ്രൈവർ പിഴയടച്ചു കുറ്റവിമുക്തനായെന്ന വിവരം ലത്തീഫ് അറിയ‍ുന്നത് ആശുപത്രിയിൽ വച്ചാണ്. തുടർന്ന് അപ്പീൽ നൽകുകയായിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ