വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

Share

റിയാദ്​: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ മലയാളി യുവാവ്​ മരിച്ചു. ജിദ്ദയിൽ നിന്ന്​ 50 കിലോമീറ്ററകലെ ഖുൻഫുദ റോഡിലുണ്ടായ അപകടത്തിൽ കണ്ണൂർ തലശേരി ധർമടം മീത്തൽപ്പീടിക സ്വദേശി കരിപ്പാൽ മുഹമ്മദ് ഷജീർ (36) ആണ്​ മരിച്ചത്​.

ഖുൻഫുദയിൽ നിന്നും സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി മുഹമ്മദ് ഷമീമിനോടൊപ്പം ജിദ്ദയിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച വാഹനം ട്രൈലറുമായി കൂട്ടിയിടിച്ചാണ്​ അപകടം. മുഹമ്മദ് ഷജീർ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. വാഹനമോടിച്ച മുഹമ്മദ് ഷമീമിന് നിസാര പരിക്കേറ്റു.

ജിദ്ദയിൽ നിന്നും ചരക്കുകൾ എടുത്തു ഖുൻഫുദയിൽ കച്ചവടം നടത്തിവരികയായിരുന്നു മരിച്ച മുഹമ്മദ് ഷജീർ. മഹ്ജർ കിങ്​ അബ്​ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ജിദ്ദയിൽ ഖബറടക്കുമെന്ന്​ ജിദ്ദയിലുള്ള സഹോദരൻ ഷജ്‌മീർ അറിയിച്ചു. ഹർഷിനയാണ് ഭാര്യ. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ