കെവിൻ വധക്കേസിൽ കുറ്റപത്രത്തിൻമേലുള്ള പ്രാഥമികവാദം ഇന്ന് ആരംഭിക്കും. കോട്ടയം നാലാം ക്ലാസ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി.ജോസഫിനെ നീനു വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്താൽ കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ സഹോദരൻ സാനുവും പിതാവ് ചാക്കോയും ഉൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കേസിലെ 14 പ്രതികൾക്കെതിരെയും ചുമത്തിയിട്ടുള്ളത്. കേസിലെ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശ്ശീല; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ...
ആഗോള പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നായി ഐഎഫ്എഫ്കെ മാറി : എൻ.എസ്. മാധവൻ
തിരുവനന്തപുരം: സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരളം രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ പറഞ്ഞു. 29-ാമത് ഐഎഫ്എഫ്കെയുടെ ഫെസ്റ്റിവൽ ഓഫിസ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു...
ജോർജ്ജിയയിലെ ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിൽ 12 പേർ മരിച്ച നിലയിൽ; 11 പേരും ഇന്ത്യാക്കാർ
ജോർജിയയിലെ ഗുദൗരിയിൽ പ്രശസ്തമായ സ്കീ റിസോർട്ടിലെ ഇന്ത്യൻ ഭക്ഷണശാലയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 2,200 മീറ്റർ ഉയരത്തിലുള്ളതാണ് ഗുദൗരി. കാർബൺ മോണോക്സൈഡ്...
നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിൽ വാദം കേൾക്കില്ല, അതിജീവിതയുടെ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും...
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...