‘പ്രിയപ്പെട്ട ദൈവമേ.. ഒരു കാരണവശാലും ഞാന്‍ ഭക്ഷണം വെറുതെ കളയില്ല; എത്ര വയര്‍ നിറഞ്ഞിരിക്കുകയാണെങ്കിലും എത്ര ചീത്ത ഭക്ഷണമാണെങ്കിലും.ഈ കൊച്ചുകുട്ടിയെ എന്നും സംരക്ഷിക്കാനും നയിക്കാനും പട്ടിണിയില്‍ നിന്ന് അകറ്റി നിര്‍ത്താനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്വന്തം കാര്യങ്ങളെക്കാള്‍നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവര്‍ക്കും സാധ്യമാകണേ. ഈ ചിത്രം അതിനു പര്യാപ്തമാവുന്ന ഒന്നാവണേ. ഇതിനെ ഒരിക്കലും നശിപ്പിക്കരുതേ.’
ലോകപ്രശസ്തമായതും ലോകം എക്കാലവും വേദനയോടെ കാണുന്നതും ആയ ഒരു ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ആ ചിത്രം എടുത്ത രാത്രി തന്റെ ഓര്‍മ്മകുറിപ്പ് പോലെ എഴുതിയത് ആണ് ഈ വരികള്‍ .എന്നിട്ടും അദ്ദേഹം വേട്ടയാടപെട്ടു .1993ല്‍ സുഡാനിലുണ്ടായ ക്ഷാമത്തിന്റെഏറ്റവും ഭീകരമായ ചിത്രം നമുക്ക് സമ്മാനിച്ചത് കെവിന്‍ കാര്‍ട്ടെര്‍ എന്ന ഫോട്ടൊഗ്രാഫെര്‍ ആയിരുന്നു. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച, മനുഷ്യ മനസാക്ഷിയെ ചോദ്യം ചെയ്ത, ഇത്തരം ഭീകരതകള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്ന സന്ദേശം നല്‍കിയ ഈ ഫോട്ടോയുടെ സൃഷ്ടാവിന് സമൂഹം പകരം നല്‍കിയത് വേദനകള്‍ മാത്രം .1994 ലെ പുലിസ്റ്റര്‍ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിന്‍ കാര്‍ട്ടര്‍ (സെപ്റ്റംബര്‍ 13, 1960 ജൂലൈ 27, 1994).
കെവിന്‍ ചെയ്തത് മഹാഅപരാധം ആണെന്ന് പലരും പറഞ്ഞു .കുഞ്ഞിനെ രക്ഷികാതെ അവനെ കഴുകന്‍ കൊണ്ട് പോകുന്നതും കാത്തു കെവിന്‍ നിന്ന് എന്ന് വരെ ആരോപണം ഉയര്‍ന്നു .പക്ഷെ കെവിന്‍ ഫോട്ടോയെടുത്തു കഴിഞ്ഞപ്പോഴേക്കും ആ കഴുകന്‍ പറന്നകന്നിരുന്നു എന്ന് അദ്ദേഹത്തിനോപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഫോട്ടൊഗ്രാഫെര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതു മാത്രമല്ല ഭക്ഷണം വാങ്ങാനുള്ള തിരക്കില്‍ പെട്ട് രക്ഷിതാക്കള്‍ കുട്ടികളെ ഉപേക്ഷിച്ചു പോയ നേരമായിരുന്നു അത്. പിന്നീട് അവര്‍ തിരിച്ചു വന്നു കുട്ടിയെ കൊണ്ടുപോയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
എന്തായാല്ലും വിമര്‍ശനങ്ങള്‍ താങ്ങാനാവാതെ വന്നപ്പോള്‍ കെവിന്‍ എഴുതി ”ഞാന്‍ മാനസികമായി തകര്‍ന്നു.. ഫോണ്‍ ഇല്ല.. വാടക കൊടുക്കാന്‍ പണമില്ല.. കുട്ടികളുടെ ആവശ്യത്തിനു പണമില്ല ! കടം വീട്ടാന്‍ പണമില്ല.. പണം!!!! മുറിവേറ്റതും പട്ടിണികാരുമായ കുട്ടികളുടെ മരണ ദൃശ്യങ്ങള്‍, മൃതദേഹങ്ങള്‍, ദേഷ്യം, വേദന എല്ലാം എന്നെ വേട്ടയാടുന്നു, ഞാന്‍ പോകുന്നു .”…ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനകുറിപ്പ് .അന്നേ ദിവസം കെവിന്‍ ആത്മഹത്യയും ചെയ്തു .എന്നാലും ഇപ്പോഴും ആ ചോദ്യം ബാക്കി ; കെവിന്‍ ഇതായിരുന്നോ അര്‍ഹിച്ചിരുന്നത് ?