
കിച്ചടിയ്ക്ക് ദേശീയ ഭക്ഷണ പദവി. കേന്ദ്ര മന്ത്രി ഹര്‍സിമ്രാത് കൗര്‍ ബാദലാണ് കിച്ചടിയ്ക്ക് ദേശീയ ഭക്ഷണ പദവി ശുപാര്‍ശ ചെയ്തത്. നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഡല്‍ഹി ഇന്ത്യാ ഗേറ്റിനടുത്ത് ഹെക്‌സാഗന്‍ പാര്‍ക്കില്‍ നടക്കുന്ന ‘വേള്‍ഡ് ഫുഡ് ഇന്ത്യ’ എക്‌സിബിഷനില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിപാടിയുടെ രണ്ടാം ദിവസമായ നവംബര്‍ നാലിനാകും പ്രഖ്യാപനം.