സൗദിയില്‍ കൊലയാളി ഉറുമ്പിന്റെ ശല്യം; ഉറുമ്പിന്റെ കടിയേറ്റു മലയാളി വീട്ടമ്മ മരിച്ചു

സൗദിയില്‍ ഉഗ്രവിഷമുള്ള കൊലയാളി ഉറുമ്പിന്റെ കടിയേറ്റ മലയാളി വീട്ടമ്മ മരിച്ചു. കരുവാറ്റ ഫിലാഡൽഫിയിൽ(മാമൂട്ടിൽ) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്.

സൗദിയില്‍ കൊലയാളി ഉറുമ്പിന്റെ ശല്യം; ഉറുമ്പിന്റെ കടിയേറ്റു മലയാളി വീട്ടമ്മ മരിച്ചു
ant-istock.jpg.image.784.410

സൗദിയില്‍ ഉഗ്രവിഷമുള്ള കൊലയാളി ഉറുമ്പിന്റെ കടിയേറ്റ മലയാളി വീട്ടമ്മ മരിച്ചു. കരുവാറ്റ ഫിലാഡൽഫിയിൽ(മാമൂട്ടിൽ) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) വിഷ ഉറുമ്പിന്റെ കടിയേറ്റ് മരിച്ചത്.

വിഷ ഉറുമ്പിന്റെ ആക്രമണം നേരത്തെയും പലവട്ടം ഉണ്ടായിട്ടുണ്ട്. വളരെ അപകടകാരിയായ സാംസം എന്നയിനം ഉറുമ്പുകള്‍ ആണ് ഈ അപകടകാരികള്‍. ശ്വാസകോശത്തിന് ചുറ്റുമുള്ള കലകളെയാണ് ഈ ഉറുമ്പിൻ വഷം ബാധിക്കുന്നത്. ഈ ഉറുമ്പ് കടിച്ചാൽ ഉടൻ തന്നെ അലർജി ഉണ്ടാവാതിരിക്കാനുള്ള മരുന്നുകൾ നൽകുകയും ഉടൻ തന്നെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമാണ് വേണ്ടത്. എന്നാലും ഓരോരുത്തരുടെയും ശരീരത്തിന്റെ ഘടനയനുസരിച്ച് മരണം വരെ സംഭവിച്ചെന്നു വരാം.പാർക്കിലും പുറത്തും ഒക്കെ കുട്ടികളുമായി പോകുമ്പോൾ അതിനാൽ തന്നെ വളരെ അധികം ശ്രദ്ധ പുലർത്തുകയും വേണം.

സൂസിയുടെ മരണത്തോടെ ആശങ്കയിലായിരിക്കുകയാണ് സൗദിയിലെ മലയാളി സമൂഹം. വീടുകളിലേക്ക് വിഷ ഉറുമ്പുകൾ എത്തുമോ എന്ന ഭീതി ഇപ്പോൾ തന്നെ എല്ലാവരിലും പരന്നു കഴിഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ