ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന്; കാമില 'രാജ്ഞി'യാകും, ഔദ്യോഗിക ക്ഷണക്കത്ത് പുറത്തിറങ്ങി

ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന്; കാമില 'രാജ്ഞി'യാകും, ഔദ്യോഗിക ക്ഷണക്കത്ത് പുറത്തിറങ്ങി

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന് നടക്കും. വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ വെച്ചായിരിക്കും കിരീടധാരണ ചടങ്ങുകള്‍ നടക്കുക. ഇതിനോട് അനുബന്ധിച്ച് 2000 അതിഥികള്‍ക്ക് അയക്കാൻ പോകുന്ന ക്ഷണക്കത്ത് ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗികമായി പുറത്തിറക്കി. ചാൾസിന്റെ കിരീടധാരണത്തിനു ശേഷം കാമിലയുടെ പദവി രാജപത്നി എന്നതിന് പകരം രാജ്ഞി എന്നാകും.

തന്റെ പ്രിയപത്നിയെ തനിക്കൊപ്പം രാജ്ഞിയായി കിരീടധാരണം നടത്തണം എന്ന ചാള്‍സിന്റെ ഏറെക്കാലത്തെ മോഹമാണ് ഇപ്പോള്‍ യാഥാർഥ്യമാകാന്‍ പോകുന്നത്. ക്ഷണക്കത്തില്‍ തന്നെ പറയുന്നത് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനു ക്ഷണിക്കുന്നു എന്നാണ്. ഇതുവരെ രാജപത്നി (ക്വീൻ കണ്‍സോര്‍ട്ട്) എന്ന പദവിയായിരുന്നു കാമിലക്ക് ഉണ്ടായിരുന്നത്.

2005 ല്‍ വെയില്‍സ് രാജകുമാരനായിരുന്ന ചാള്‍സ് കാമിലയെ വിവാഹം ചെയ്യുമ്പോൾ എലിസബത്ത് രാജ്ഞിക്ക് ശേഷം ചാൾസ് രാജാവായാലും കാമില രാജ്ഞിയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇവരുടെ വിവാഹത്തില്‍ തീരെ താൽപര്യമില്ലാതിരുന്ന എലിസബത്ത് രാജ്ഞി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ചാള്‍സിന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ ബന്ധം തകര്‍ന്നതിനു ഉത്തരവാദിയായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് കാമിലയെ ആയിരുന്നു.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്