ദുബായിക്കാർ കരുതിയിരുന്നോളൂ; ഷാരൂഖ്‌ ഖാന്‍ നിങ്ങളെ ഞെട്ടിക്കാന്‍ ഒരുങ്ങി കഴിഞ്ഞു

നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി എന്നിരിക്കട്ടെ , നിങ്ങള്ക്ക് ഭക്ഷണം വിളമ്പി തരാൻ ബോളിവുഡ് കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍ എത്തിയാലോ ? .അതെ സത്യമാണ് .ഞെട്ടാന്‍ തയ്യാര്‍ ആയികൊള്ളൂ

ദുബായിക്കാർ കരുതിയിരുന്നോളൂ; ഷാരൂഖ്‌ ഖാന്‍  നിങ്ങളെ ഞെട്ടിക്കാന്‍ ഒരുങ്ങി കഴിഞ്ഞു
visit

നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി എന്നിരിക്കട്ടെ , നിങ്ങള്ക്ക് ഭക്ഷണം  വിളമ്പി തരാൻ ബോളിവുഡ് കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍ എത്തിയാലോ ? .അതെ സത്യമാണ് .ഞെട്ടാന്‍ തയ്യാര്‍ ആയികൊള്ളൂ .ദുബായ് ടൂറിസത്തിന് വേണ്ടി പ്രകാശ് വർമ ഒരുക്കിയിരിക്കുന്നത് അത്തരമൊരു പരസ്യമാണ്. ആരാധകര്‍ക്ക് മുന്‍പിലേക്ക് ആവി പറക്കുന്ന ഭക്ഷണവുമായി എത്തുന്നത് മറ്റാരുമല്ല സാക്ഷാൽ ഷാരൂഖ് ഖാൻ ആണ്. ദുബായ് ടൂറിസം പ്രമോഷന്‍റെ ഭാഗമായാണ് ഉഗ്രന്‍ ഗെറ്റപ്പില്‍ വരുന്ന ഷാരൂഖ് ഖാനെ വെച്ച് പരസ്യം ഒരുക്കിയിരിക്കുന്നത്.

അത്തരത്തിൽ ദുബായിലെ തന്റെ ആരാധകരെ ഷാരൂഖ് സർപ്രൈസ് നൽകി അതിശയിപ്പിച്ചതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ടു ദിവസമായി കറങ്ങിനടക്കുന്നത്.ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തിന്‍റെ സാന്നിധ്യത്തില്‍ ദുബായിയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബായ് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. കിങ് ഖാന്‍റെ ലോകം മുഴുവനുമുള്ള ആരാധകരിലേക്ക് ദുബായ് കാഴ്‌ചകൾ എത്തിക്കുകയാണ് അധികൃതരുടെ ലക്‌ഷ്യം. ‘‘വിസിറ്റ് ദുബായ്, ബി മൈ ഗസ്റ്റ്”എന്ന പേരിലാണ് പരസ്യം പ്രചരിക്കുന്നത്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം