Kniff 2018, കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനു നാളെ അനന്തപുരിയിൽ ആരംഭം. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ നടത്തിപ്പ് കൊണ്ടും ഉള്ളടക്കം കൊണ്ടും ഇന്ത്യയിലെമ്പാടുമുള്ള സമാന്തര സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടേയും ശ്രദ്ധ പിടിച്ച് പറ്റാനും, പ്രശംസ ഏറ്റുവാങ്ങാനും കഴിഞ്ഞ മേളയാണ് ഇത്. ഉൾപ്പെടുത്തൽ/inclusion എന്നതാണ് ഇക്കൊല്ലത്തെ മേളയുടെ തീം. മേളയുടെ പ്രധാന വിഭവങ്ങളെല്ലാം ആ തീമിനെ ചുറ്റിയുള്ളവയാണ്.
നാളെ തുടങ്ങി നാല് ദിവസങ്ങളിലായി പ്രദർശിപ്പിക്കുന്ന 12 സിനിമകൾക്ക് പുറമെ ആശയസംവാദത്തിനുള്ള ഒരു തുറന്ന വേദി കൂടിയാണ് KNIFF. ചലച്ചിത്രമേളയ്ക്കൊപ്പം കാമ്പുള്ള സംവാദപരിപാടികളും പ്രഭാഷണങ്ങളും ഇത്തവണയുണ്ട്. വിവിധങ്ങളായ മറ്റു വാല്യൂ ആഡഡ് പ്രോഗ്രാമുകളും അതിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നു. റിഫ്ലക്ഷൻസ് എന്ന പേരിൽ ഫിലിം മേക്കർ ആയുള്ള വൺ-ഓൺ-വൺ ചർച്ചകളും, വോയ്സിസ് എന്ന പേരിൽ സാമൂഹ്യ നിരൂപണങ്ങളും, പാനൽ സംവാദങ്ങളും, ബ്രിഡ്ജ് എന്ന പേരിൽ മിഡ്നൈറ്റ് മ്യൂസിക് ഡിസ്കഷനും, ‘കോഫി ചാറ്റ്’ എന്ന പേരിൽ മലയാളത്തിലെ പ്രധാന സംവിധായകരുമായുള്ള സംസാരവും, ഫോട്ടോഗ്രഫി, പെയിന്റിംഗ് എക്സിബിഷനും എല്ലാം ഇതിൽ ഉൾപ്പെടുന്നു.
മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് സിനിമാ അവസരങ്ങൾ നൽകുന്ന സ്ക്രിപ്റ്റ് ലാബ് എന്ന സംരംഭം ആണ് എടുത്തു പറയേണ്ട മറ്റൊന്ന്.
നാളെ രാവിലെ ലെനിൻ ബാലവാടിയിലെ വേദിയിൽ LGBTQ കമ്മ്യൂണിറ്റിയുടെ ലിംഗസമത്വത്തിനു വേണ്ടിയുള്ള സമരത്തിലെ ശക്തമായ ശബ്ദവും ഫിലിം മേക്കറും ആയ Apurva Asrani ഈ വർഷത്തെ മേളക്ക് ലിംഗനിർവചനങ്ങളുടെ ചട്ടക്കൂടുകൾ തകർത്തെറിയാൻ എന്നും ശ്രമിച്ചിട്ടുള്ള പ്രശസ്ത ഫിലിം മേക്കർ ഋതുപർണ ഘോഷിന്റെ ജീവിതം അടിസ്ഥാനമാക്കിയിട്ടുള്ള ‘bird of dusk’ എന്ന ഡോക്യൂമെന്ററിയോടു കൂടി ആരംഭം കുറിക്കും. തുടർന്ന് കൺവെൻഷണൽ പോസ്റ്റ്-സ്ക്രീനിംഗ് സംവാദങ്ങളെ തിരുത്തിക്കുറിക്കുന്ന രീതിയിൽ നിരൂപകയും പനോരമ ജൂറിയുമായ sangeetha datta-യും Sachin chatte-യും തമ്മിലുള്ള സംഭാഷണം ഉണ്ടായിരിക്കുന്നതാണ്. Amshan kumar സംവിധാനം ചെയ്ത ‘manusangada’യുടെ സ്ക്രീനിങ് 2:00 മണിക്ക് ഉണ്ടായിരിക്കുന്നതാണ്. അതിനോട് അനുബന്ധിച്ചു 3:30’ക്കു Amshan kumar’ഉം Sachin Chatte’യും കൂടി നടത്തുന്ന സംഭാഷണം ഉണ്ടായിരിക്കും. 5 മണിക്ക് അടൂർ ഗോപാലകൃഷ്ണനോടൊപ്പം Uma D’ Cunha നടത്തുന്ന പാനൽ സംവാദം ഉണ്ടായിരിക്കുന്നതാണ്.
6 മണിക്ക് മേളയിലെ ആദ്യ ദിവസത്തെ അവസാന ചിത്രമായ Namdev Bhau In search of Silence’ന്റെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് Sachin Chatteയും Dar Gai’ഉം നയിക്കുന്ന സംഭാഷണം ഉണ്ടായിരിക്കുന്നതാണ്. 9 മണിക്ക് brigde എന്ന പേരിലുള്ള മിഡ്നൈറ്റ് മ്യൂസിക് ഡിസ്കഷൻ കരിന്തലക്കൂട്ടവും Suni rs’ഉം കൂടി ക്യൂറേറ്റ് ചെയ്യുന്നു.
അതിനോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോഗ്രഫി എക്സിബിഷൻ രാവിലെ 10 മുതൽ ഷിജു ബഷീർ ക്യൂറേറ്റ് ചെയ്യുന്നു.
മേളയുടെ രണ്ടാം വേദിയായ Alliance francaise’ൽ രാവിലെ 10’ന് KNIFF LAB’ന്റെ ഇക്കൊല്ലത്തെ പതിപ്പ് LGBTQ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ Apurva Asrani സംഘടിപ്പിക്കുന്നു. 3:00 മണിക്ക് ‘Renaissance & New Age Reality’ എന്ന വിഷയത്തിൽ A P Ahammed അവതരിപ്പിക്കുന്ന പ്രഭാഷണം അരങ്ങേറും.
ഇന്ത്യയിലെ പലഭാഷകളിൽ നിന്നു കണ്ടെത്തിയ, ഈ മേളയിലെ മറ്റു സിനിമകൾ kathputli, Manusangada, A suitable girl, the gold-laden sheep and the sacred mountain, Namdev Bhau in search of silence, Pupa, സായാഹ്നങ്ങളിൽ ചില മനുഷ്യർ, Mehsampur, Jonaki, Ma’Ama, Garbage എന്നുള്ളവയാണ്. പ്രവീൺ സുകുമാരൻ സംവിധാനം ചെയ്ത ‘സായാഹ്നങ്ങളിൽ ചില മനുഷ്യർ’ ആണ് മലയാളത്തിൽ നിന്നുള്ള ഏക സിനിമ. ചലച്ചിത്രം തിരശീലയിൽ അവസാനിക്കേണ്ടതല്ല അത് തെരുവിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കട്ടെ.
ഫെസ്റ്റിവലിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ www.kniff.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.