
കൊച്ചിയില്‍ ഇനി പത്തുരൂപയ്ക്ക് ഓട്ടോ സവാരി പോകാൻ പുതിയ സംവിധാനം.എറണാകുളം ഓട്ടോ ഡ്രൈവേര്‍സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ അണിനിരന്നാണ് പുതിയ ഓട്ടോ സര്‍വ്വീസിന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഫീഡര്‍ സര്‍വ്വീസ് എന്നോണമാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍ പിന്നീട് കൈനറ്റിക് ഗ്രീനും ഓട്ടോത്തൊഴിലാളികളും പങ്കാളികളാവുകയായിരുന്നു. ഇ-ഓട്ടോകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ചാര്‍ജ്ജ് പത്ത് രൂപയാണ്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് ഈ നിരക്ക്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇത് പക്ഷെ ഒരു യാത്രക്കാരനുളള നിരക്കാണ്. ഇ-ഓട്ടോയില്‍ ഡ്രൈവറുടെ തൊട്ടരികില്‍ ഒരാള്‍ക്കും പുറകിലെ സീറ്റുകളില്‍ നാല് പേര്‍ക്കും ഇരിക്കാം. ഓരോ യാത്രക്കാരനും പത്ത് രൂപ നല്‍കണം. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്.