കൊഡാക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കാലെടുത്തുവെയ്ക്കുന്നു .ഫോട്ടോഗ്രാഫിയെ ജനകീയമാക്കിയ കൊഡാക്ക് ഇത്തവണയും ക്യാമറ പ്രേമികളെ ലക്ഷ്യമിട്ടാണ് വരുന്നത് .
പ്രധാനമായും ക്യാമറ പ്രേമികളെ ലക്ഷ്യമിട്ട് കമ്പനി എക്ട്രാ എന്ന് പേരുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണ് പുറത്തിറക്കിയത് .1940ല്‍ പുറത്തിറക്കിയ കമ്പനിയുടെ 35mm ക്യാമറയുടെ പേരാണ് സ്മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്നത്.
‘ഫോട്ടോഗ്രാഫിക്ക് ഫസ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍’ എന്നാണ് എക്ട്രയെക്കുറിച്ച് കൊഡാക്ക് വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 499 യൂറോയാണ്(ഏകദേശം 36,600 ഇന്ത്യന്‍ രൂപ) യൂറോപ്പില്‍ ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണിന്റെ വില. ഡിഎസ്എല്‍ആര്‍ ക്യാമറകളിലേതിന് സമാനമായ ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണിലുണ്ട്.1920X1080 റസലൂഷനോടെ അഞ്ച് ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ആണ് എക്ട്രക്കുള്ളത്. X-20 ഡെക്കാകോര്‍ പ്രൊസസര്‍ ഫോണിന് ഉള്‍ക്കരുത്തേകുന്നു. 3ജിബി റാം, എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ മെമ്മറി, ലെന്‍സിനും ഡിസ്‌പ്ലേയ്ക്കും കൂടുതല്‍ സുരക്ഷ നല്‍കുന്ന കോര്‍ണിങ് ഗൊറില്ല ഗ്ലാസ്, 3000mAh ബാറ്ററി തുടങ്ങിയവയാണ് ഫീച്ചറുകള്‍.ഫോണ്‍ മറ്റു വിപണികളില്‍ എന്ന് എത്തും എന്ന കാര്യത്തില്‍ കൊഡാക്ക് പ്രതികരിച്ചിട്ടില്ല. വീഡിയോ ,