'സാധനം കയ്യിലുണ്ടോ!?; വെള്ളപ്പൊക്കത്തിൽ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?

കേരളം ഒരു മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്നും കരകയറുകയാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ സ്വന്തം  ഭാവനങ്ങളിലെക്ക് മടങ്ങി തുടങ്ങി.

'സാധനം കയ്യിലുണ്ടോ!?;  വെള്ളപ്പൊക്കത്തിൽ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?
40417640_1635955909849892_4096052332431671296_n

കേരളം ഒരു മഹാപ്രളയത്തിന്റെ കെടുതികളില്‍ നിന്നും കരകയറുകയാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ നിന്നും ജനങ്ങള്‍ സ്വന്തം  ഭാവനങ്ങളിലെക്ക് മടങ്ങി തുടങ്ങി. പലര്‍ക്കും ജീവിതം ഒന്നില്‍ നിന്നും തുടങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളപൊക്കത്തില്‍ വീട്ടുപകരണങ്ങള്‍ ഒട്ടുമിക്കതും നശിച്ചു പോയവരാണ് ഇവരില്‍ പലരും. ആഗ്രഹിച്ചു സ്വന്തമാക്കിയ സകലതും കൈവിട്ടു പോയവര്‍. ഇവര്‍ക്കായി നമ്മുക്കും ചിലത് ചെയ്യാന്‍ സാധിക്കില്ലേ. അത്തരമൊരു ആശയവുമായി വന്നിരിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍.

കൂടൊരുക്കാം എന്ന പേരിലാണ് ഇവര്‍ ഈ ആശയം എല്ലാവരിലേക്കും എത്തിക്കുന്നത്. നമ്മുക്ക് തല്‍ക്കാലം ആവശ്യം ഇല്ലാത്തതോ അല്ലെങ്കില്‍ കൊടുക്കാന്‍ ആഗ്രഹം ഉള്ളതോ ആയ വീട്ടുപകരണങ്ങള്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

വീണ്ടും "സാധനം കയ്യിലുണ്ടോ!?"

ഉണ്ടോ? വീട്ടിലുണ്ടോ? ഒരു തേപ്പുപെട്ടി? ഒരു ഫാൻ? അല്ലെങ്കിൽ കുറച്ച് പാത്രങ്ങൾ? ചെറിയ സ്റ്റൂളോ, കസേരയോ? ഒരു അലമാരയോ മറ്റോ?

ഒന്ന് മനസ്സിരുത്തി എത്തി നോക്കിയാലറിയാം, എന്തൊക്കെ സാധനങ്ങളാണ് നമ്മുടെ വീട്ടിൽ അത്യാവശ്യങ്ങൾ ഒന്നുമില്ലാതെ തന്നെ നമ്മൾ വാങ്ങികൂട്ടിയത്. ചിലതൊക്കെ 'ഉപ്പെടുത്താൽ കപ്പ് ഫ്രീ' മട്ടിൽ വന്നു കയറിയതും ആകാം.

ഇതൊക്കെ ഇങ്ങനെ പൊടി പിടിച്ച് കിടന്നാൽ മതിയോ? വെള്ളപ്പൊക്കത്തിൽ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?

ഓ, കൊടുക്കണം എന്നൊക്കെ ഉണ്ടെടാ ഉവ്വേ;
1) പക്ഷേ, എവിടെ ആർക്ക് കൊടുക്കണം എന്നറിയില്ല.
2) പക്ഷേ, അത്രടം വരെ ഇതും താങ്ങി പോകണ്ടേ. വയ്യ.
3) പക്ഷേ, ഇതൊക്കെ കിട്ടേണ്ടവർക്ക് തന്നെ കിട്ടുമെന്ന് എന്താണുറപ്പ്?

അങ്ങനെ കുറെ 'പക്ഷേ'കൾ. ഇനി ആ പക്ഷേകൾ ഒക്കെ മറന്നേക്കുക. പിള്ളേർ പുതിയ വെബ്സൈറ്റും കൊണ്ട് വന്നിട്ടുണ്ട്. നിങ്ങൾ സാധനം തരാൻ റെഡിയാണെങ്കിൽ https://koodorukkam.in വരെ ഒന്നു പോയി അവിടെ ആ വിവരം ഒന്ന് ചേർക്കുക. വളന്റീർമാർ ആവശ്യക്കാരെ (അത്യാവശ്യക്കാരെ എന്ന് വായിക്കുക) കണ്ടു പിടിച്ച് എത്തിച്ചോളും. പിക്കപ്പ് ഫ്രീ, ഡെലിവറി ഫ്രീ. സാധനവും ഫ്രീയായിരിക്കണം കേട്ടോ! ഇപ്പൊ തൽക്കാലം കേരളത്തിൽ മാത്രമേ പിക്കപ്പ് സർവീസ് ഉള്ളു.

ഇതിൽ പോസ്റ്റ് ചെയ്യുന്ന ഓരോ സാധനങ്ങളും എവിടെ എത്തി, ആർക്ക് കൊടുത്തു എന്ന് സുതാര്യമായി വെബ്സൈറ്റിൽ തന്നെ ചേർക്കും (വ്യക്തിഗത സ്വകാര്യത സംരക്ഷിച്ചുകൊണ്ടു തന്നെ). ഇത് ഞങ്ങളുടെ വാക്ക്.

'ശോശാമ്മേ, ആ ചളുങ്ങിയ ഇഡ്ഡലിപ്പാത്രം ഇങ്ങെടുത്തേ, ദാ പിള്ളാർക്ക് കൊടുത്ത് ഒഴിവാക്കാം'—ഉണ്ട! അതങ്ങ് കയ്യിൽ വച്ചാ മതി മാത്തുക്കുട്ടിച്ചായാ. ആ വേല ഇങ്ങോട്ടെടുക്കണ്ട. ഒന്നില്ലേൽ പുതിയത്, അല്ലെങ്കിൽ അധികം ഉപയോഗിക്കാത്ത, പുതിയത് പോലെ ഉള്ളത് മാത്രം! വാങ്ങുന്നവരും മനുഷ്യരാണ് ഹേ!

എന്ത്! ബാംഗ്ലൂരിൽ നിന്നും, ചെന്നൈയിൽ നിന്നും ഒക്കെ അയക്കാൻ റെഡി ആണെന്നോ? മുത്താണ് നിങ്ങൾ. വെബ്സൈറ്റിൽ എഴുതാമോ? പിള്ളേർ വിളിക്കും!

അപ്പൊ മറക്കണ്ട: https://koodorukkam.in

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ