കോട്ടയം സ്റ്റെല്‍ നല്ല അസ്സല്‍ മീന്‍കറി

കോട്ടയം സ്റ്റെല്‍ നല്ല അസ്സല്‍ മീന്‍കറി
IMG_20150620_111239

മീന്‍ കറിയില്‍ കോട്ടയത്തിന്‍റെ ഈ രുചിയ്ക്ക് പകരം വയ്ക്കാന്‍ മറ്റെന്തുണ്ട്. ഒരിക്കല്‍ ഈ മീന്‍ കറി കഴിച്ചാല്‍ പിന്നെ മീന്‍ കറി എന്ന് കേട്ടാലേ ഈ രുചി മാത്രമേ ഓര്‍മ്മയില്‍ വരൂ.

ആ രുചിക്കൂട്ടിന്‍റെ രഹസ്യമറിയാം...

ചേരുവകള്‍

  • ദശ കട്ടിയുള്ള മീൻ - ഒരു(1) കിലോ
  • വെളുത്തുള്ളി - 200 ഗ്രാം
  • ഇഞ്ചി - 2 വലിയ കഷണം
  • ചുവന്നുള്ളി - 100 ഗ്രാം
  • കുടം പുളി - 4 കഷണം
  • മുളകു പൊടി - 4 ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ - 4 സ്പൂണ്‍
  • കടുക്, ഉലുവ - അല്‍പം
  • കറിവേപ്പില - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധംമീൻ വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വയ്ക്കണം.

ചുവന്നുള്ളി, വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക. ചൂടായ മണ്‍ ചട്ടിയില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.

ഇത് തണുത്ത് കഴിഞ്ഞാല്‍ നന്നായി അരയ്ക്കണം. ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട് ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക. പച്ചമണം മാറിക്കഴിഞ്ഞാല്‍ ഒരു കപ്പ് വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത് ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ക്കണം

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു