പിണറായി വിജയൻ ഹിറ്റ്ലർ; പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശി’; കെ സുധാകരൻ

പിണറായി വിജയൻ ഹിറ്റ്ലർ; പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശി’; കെ സുധാകരൻ
K-Sudhakaran.jpg

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ ഹിറ്റ്ലറാണെന്നും ധിക്കാരിയാണെന്നും സുധാകരൻ. ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ വിമർശിച്ചു.

വേറെയും പലരും കേരളം ഭരിച്ചിട്ടുണ്ട്. ഇയാൾ മാത്രമല്ല മുഖ്യമന്ത്രി ആയിട്ടുള്ളത്. പോലീസിനെ കൺട്രോൾ ചെയ്യുന്നത് പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്ന് കെ സുധാകരൻ വിമർശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിലപാട് എടുക്കാൻ ആകുന്നില്ല. കറുത്ത കൊടി കാണിച്ചതും പ്രതിഷേധിച്ചതും ആണോ തെറ്റ്. എന്ത് തെറ്റാണ് തങ്ങളുടെ കുട്ടികൾ ചെയ്തതെന്ന് സുധാകരൻ ചോദിച്ചു.

അതേസമയം നവകേരള സദസ്സിനെരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കം നടക്കുന്നതായി ആരോപിച്ച് കെപിസിസി ഡിജിപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറ് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു