കനത്ത ചൂടില്‍ കുവൈത്ത് നഗരം വെന്തുരുകുന്നു

0

കനത്ത ചൂടില്‍  വെന്തുരുകുകയാണ് കുവൈത്ത് നഗരം. മധ്യപൗരസ്ത്യന്‍ മേഖലയില്‍ ഇന്നു വരെയുള്ളതില്‍ വച്ച് ഏറ്റവും ഉയർന്ന താപനിലയാണ്  വ്യാഴാഴ്ച കുവൈത്ത് നഗരത്തിലെ മിട്രിബായില്‍ രേഖപ്പെടുത്തിയത്,54 ഡിഗ്രി സെല്‍ഷ്യസ്!!സ്വകാര്യ കാലാവസ്ഥാനിരീക്ഷണ വെബ്‌സൈറ്റായ വെതർ അണ്ടർഗ്രൗണ്ട്‌ ആണ് റെക്കോഡ് താപനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് കുവൈത്തിലെ താപനില. . കടുത്ത ചൂടില്‍ ഉരുകിയൊലിച്ച നിലയിലുള്ള ട്രാഫിക് പോസ്റ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍റെ സ്ഥിരീകരണം  കൂടി ലഭിച്ചാൽ ,ഡെത്ത് വാലിക്കപ്പുറത്ത് ഭൂമിയില്‍ ഇന്നേവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും കൂടിയ താപനിലയായിരിക്കും കുവൈത്തിലേത്.കിഴക്കന്‍ കാലിഫോര്‍ണിയയിലാണ് ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമായ ഡെത്ത് വാലി.1913ലാണ് ഇവിടുത്തെ താപനില 56.7 ഡിഗ്രിയായി അടയാളപ്പെടുത്തിയത്.

Save