അയ്യപ്പന്മാരുടെ പ്രതിരോധത്തെ തുടര്‍ന്ന് തിരിച്ചയയ്ക്കപ്പെട്ട കോഴിക്കോട് സ്വദേശിനികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശബരിമലദര്‍ശനം നടത്താന്‍ സഹായം ചെയ്തത് പോലീസ്. യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്നും സുരക്ഷ നല്‍കിയതായും പോലീസ് സ്ഥിരീകരിച്ചു. മഫ്ത്തിയിലായിരുന്നു ഇന്ന് പുലര്‍ച്ചെ ഇരുവര്‍ക്കും പോലീസ് സഹായം നല്‍കിയത്.
പതിനെട്ടാം പടി കയറാതെ വിഐപി ലോഞ്ചിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത് . എല്ലാ ഭക്തരേയും പോലെയാണ് ഇരുമുടിക്കെട്ടുമായാണ് മല ചവിട്ടിയത്.
കൊയിലാണ്ടി, പെരിന്തല്‍മണ്ണ സ്വദേശിനികളായ ഇരുവരും പമ്പയില്‍ എത്തിയത് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു. പുരുഷന്മാര്‍ ഉള്‍പ്പെടെ എട്ടംഗ സംഘമായിട്ടാണ് ഇവര്‍ രണ്ടാം തവണ ദര്‍ശനത്തിനായി എത്തിയത്. പോലീസ് സുരക്ഷയോടെ മൂന്ന് മണിക്ക് ശബരിമലയില്‍ എത്തി. ആറരയോടെ ദര്‍ശനം നടത്തിയ ശേഷം ഇരുവരും തിരിച്ച് പമ്പയില്‍ എത്തി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്.
3ന് ആദ്യം മലകയറാതെ മടങ്ങിയപ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതുപ്രകാരമായിരുന്നു ഇന്ന് പമ്പയില്‍ എത്തിയത്.
യൂണിഫോമിലും മഫ്തിയിലുമുള്ള പോലീസുകാര്‍ ഉണ്ടായിരുന്നുവെന്നും, തിരക്ക് പരിഗണിച്ച് പതിനെട്ടാം പടി കയറിയില്ലന്നും ഭഗവാനെ കണ്ടു നന്നായി തൊഴ്തു എന്ന് ഇരുവരും പ്രതികരിച്ചു.
ഭക്തിപൂര്‍വ്വം തന്നെയാണ് തങ്ങള്‍ പോയത്. ഇനിയും യുവതികള്‍ക്ക് കയറാന്‍ കഴിയട്ടെ നേരായ വഴിയിലൂടെയാണ് ശബരിമലയില്‍ പോയത്. ഒളിച്ചും പാത്തുമല്ലെന്നും അവര്‍ പ്രതികരിച്ചു.