പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു, ഭർത്താവിന്റെ നില ഗുരുതരം

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; നവവധു മരിച്ചു, ഭർത്താവിന്റെ നില ഗുരുതരം
accident.1.2252934

പാലക്കാട്∙ പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരുക്ക് ഗുരുതരമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയുടെ ജീവൻ രക്ഷിക്കാനായില്ല. ജൂൺ നാലിനായിരുന്നു ഇവരുടെ വിവാഹം. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ–ആസിയ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് അനീഷ. സഹോദരിമാർ: അൻഷിയ, അൻസിയ, അൻസൽന

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു