പാകിസ്ഥാനിലെ സൂഫി പള്ളിയിൽ സ്‌ഫോടനം: നാല് മരണം

പാകിസ്ഥാനിലെ സൂഫി പള്ളിയിൽ സ്‌ഫോടനം: നാല് മരണം
lahore.1.202419

ലാഹോർ: പാകിസ്ഥാനിലെ സൂഫി പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്. . പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി പള്ളികളിൽലൊന്നാണിത്.

സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിയിലേക്ക് പ്രവേശിക്കാനുള്ള രണ്ടാം നമ്പർ ഗേറ്റിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ലാഹോർ എസ്‌.പി സയ്യീദ് ഗസൻഫർ ഷാ പറഞ്ഞതായി പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ ലാഹോറിലെ മായോ ആശുപത്രിയിൽ എത്തിച്ചു.

ഇതും ചാവേര്‍ സ്‌ഫോടനമാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം