കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

Share
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുൻ സർക്കാർ കണ്ണൂരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി വാങ്ങിയതില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളാണ് വിജിലന്‍സ് ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്.

ഇത്തരത്തില്‍ ഭൂമി വാങ്ങിയതിന്‍റെ വിവരങ്ങള്‍ അന്വേഷണ സംഘം കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. കൂടാതെ ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും ലഭിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ഐജിയോടും കിന്‍ഫ്ര അധികൃതർക്കും കത്ത് നല്‍കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം.

12,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ചതെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിലെ ഭൂമി വിലയുടെ അഞ്ച് ഇരട്ടി വില നല്‍കിയാണ് ഈ ഭൂമി വാങ്ങിയതെന്നാണ് സൂധാപിള്ളയുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് പ്രാഥമികമായി വിജിലന്‍സ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

ഭൂമിയുടെ ക്രയവിക്രയങ്ങള്‍ എങ്ങനെയാണ് നടന്നിട്ടുള്ളത്. സര്‍വേ നമ്പറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ എന്നിവയാണ് വിജിലന്‍സ് നിലവില്‍ പരിശോധിക്കുന്നത്. ഏറ്റവുമാധികം ഭൂമി വാങ്ങിയത് കണ്ണൂര്‍ ജില്ലയിലാണ്. 4896 ഏക്കര്‍ ഭൂമി 12,240 കോടി രൂപക്കാണ് വാങ്ങിയത്. ഇത് ആ സമയത്തെ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണെന്നായിരുന്നു സുധാപിള്ള റിപോര്‍ട്ടില ആരോപണം. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള റിയല്‍എസ്‌റ്റേറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് വിജിലന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം, ഭൂമിയുടെ രേഖകളും വില്‍പ്പന വിവരങ്ങളും പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. വിജിലന്‍സ് ഇതുവരെ അന്വേഷിച്ച കേസുകളില്‍ ഏറ്റവും വലിയ തുക ഉള്‍പ്പെടുന്ന ക്രമക്കേടുകളിലൊന്നാണ് കിഫ്ബി ഭൂമിയേറ്റെടുക്കല്‍.

Read more

സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിലായാൽ സർക്കാർ ജീവനക്കാർ സ്വാഭാവികമായി സസ്‌പെൻഷനിലാകുമെന്

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ന്യൂഡൽഹി: ഇന്ത്യയിലുടനീളം തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി Buy 1 Get 1 Free ഓഫറുമായി ജിയോ. 299 രൂപയുടേയോ 349 രൂപയുടേയോ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പൊലീസ് നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ബാറു