സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

Share
സർക്കാർ ജീവനക്കാരൻ 48 മണിക്കൂർ കസ്റ്റഡിയിലായാൽ സസ്പെൻഷനിലാകും, പ്രത്യേക ഉത്തരവ് വേണ്ട- സുപ്രീം കോടതി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിലായാൽ സർക്കാർ ജീവനക്കാർ സ്വാഭാവികമായി സസ്‌പെൻഷനിലാകുമെന്ന് സുപ്രീം കോടതി. ഇപ്രകാരം കസ്റ്റഡിയിലാകുന്നവർക്കെതിരേ പ്രത്യേകം സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ബിഹാറിൽനിന്നുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മൻമോഹനും ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. 

ബിഹാറിലെ സദർ ആശുപത്രിയിലെ മാനേജർ ആയിരുന്ന വിശ്വജീത് സിങ്ങിന് അനുവദിച്ചിരുന്ന ജാമ്യം പുനഃസ്ഥാപിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി ഇത്തരമൊരു ഉത്തവിട്ടത്. കരാർ ജീവനക്കാരന് 36,421 രൂപയുടെ ശമ്പളക്കുടിശ്ശിക അനുവദിച്ചുനൽകുന്നതിന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു വിശ്വജിത്തിനെതിരായ കേസ്.

ജാമ്യം അനുവദിച്ച് ഏകദേശം ഒരുവർഷത്തിനുശേഷം അത് റദ്ദാക്കിയ പട്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജാമ്യം പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി, വിശ്വജീത്തിന്റെ സർവീസ് പദവിയും തുടർന്നുള്ള നിയമനവും സംബന്ധിച്ച് അസ്വസ്ഥതയുളവാക്കുന്ന ഒരു സാഹചര്യമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വിശ്വദജീത് 15 ദിവസം ജയിലിലായിരുന്നു.

'ഒരു പൊതുസേവകൻ അറസ്റ്റ് ചെയ്യപ്പെടുകയും 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയും ചെയ്താൽ, അയാൾ സ്വാഭാവികമായി സസ്‌പെൻഷനിലായതായി കണക്കാക്കപ്പെടും. സർക്കാർ ഉദ്യോഗസ്ഥനായതിനാൽ ഇയാളെയും സ്വമേധയാ സസ്‌പെൻഷനിലായതായി കണക്കാക്കേണ്ടതാണ്. ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവൊന്നും പുറപ്പെടുവിക്കേണ്ടതില്ല, ജാമ്യം റദ്ദാക്കിയ പട്‌ന ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് വിശ്വജീത് സമർപ്പിച്ച ഹർജി പരിഗണിക്കവേ കോടതി പറഞ്ഞു.

വിശ്വജീത്തിനെ സസ്‌പെൻഷന് ശേഷം അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഞെട്ടിക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാർ ഉടൻ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

Read more

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ; വമ്പൻ പ്രഖ്യാപനവുമായി ജിയോ

ന്യൂഡൽഹി: ഇന്ത്യയിലുടനീളം തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി Buy 1 Get 1 Free ഓഫറുമായി ജിയോ. 299 രൂപയുടേയോ 349 രൂപയുടേയോ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള നീക്കം: പൊലീസിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പൊലീസ് നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ബാറു

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങൽ; അന്വേഷണം ആരംഭിച്ച് വിജിലൻസ്

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുൻ സർക്കാർ കണ്ണൂരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി വാങ്ങിയതില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കണ്ണൂ