മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു
gyap-road (1)

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്. ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് മുകളിൽ പതിച്ചു.

മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വടക്കന്‍ ജില്ലകളിലാണ് അതി ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു