പേര് കേട്ട് സംശയിക്കേണ്ട, ശ്രീലങ്കയിലല്ല, മലേഷ്യയിലാണ് കാഴ്ചയുടെ വര്‍ണ്ണ വസന്തമൊരുക്കി ലങ്കാവി സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 104 ദ്വീപുകള്‍ ഉള്‍പ്പെടുന്ന ദ്വീപ സമൂഹമാണ് യഥാര്‍ത്ഥത്തില്‍ ലങ്കാവി.ലങ്കാവി എന്ന പേരിനു റെഡിഷ് ബ്രൗണ്‍ ഈഗിള്‍ എന്നാണ് മലയ ഭാഷയില്‍ അര്‍ഥം.
ഓരോ ദ്വീപും പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണിവിടെ. മലേഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്തോടടുത്തായി ആന്‍ഡമാന്‍ സമുദ്രത്തിലാണ് ഈ ദ്വീപ സമൂഹം സ്ഥിതിചെയ്യുന്നത്. ജ്യൂവല്‍ ഓഫ് കേദ എന്നാണ് ലങ്കാവി അറിയപ്പെടുന്നത്. മലേഷ്യയിലെ ഒരു സംസ്ഥാനമാണ് കേദ.
ലങ്കാവിയുടെ ഹരിതാഭ കാണാന്‍ സഞ്ചാരികള്‍ എപ്പോഴും ഇങ്ങോട്ടെത്തുമെങ്കിലും വേനല്‍ക്കാലത്താണ് ധാരാളമായി ഇങ്ങോട്ട് സഞ്ചാരികള്‍ ഒഴുകയെത്തുക. ബോളിവുഡ് ചിത്രമായ ഡോണില്‍ കണ്ട ആ സ്കൈ ബ്രിഡ്ജ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. മച്ചിന്‍ചാങ്ങ് കൊടുമുടിയുടെ മുകളിലാണ് ഈ പ്രശസ്തമായ പാലം. 125 മീറ്റര്‍ ആണ് സ്‌കൈ ബ്രിഡ്ജിന്റെ നീളം.
ഗര്‍ഭിണിയായ ഒരു സ്ത്രീ നിവര്‍ന്നുകിടന്നു വിശ്രമിക്കുന്നതിന്റെ രൂപമുള്ള പ്രഗ്നന്‍റ് മെയ്ഡന്‍ ഐലന്റ്, കടലിന്റെ ആഴങ്ങള്‍ കൃത്യമായി കാണാന്‍ കഴിയുന്നത്ര തെളിമയുള്ള ബീച്ചുള്ള ബെരസ് ബസാ ഐലന്‍ഡിന്‍റ് എന്നിവ ഇതില്‍ ചിലത് മാത്രം. 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മാന്‍ഗ്രോവ് കാടും, വൈല്‍ഡ് ലൈഫ് പാര്‍ക്കും അണ്ടര്‍ വാട്ടര്‍ വേള്‍ഡും ക്രോകോഡയില്‍ അഡ്വഞ്ചര്‍ ലാന്‍ഡും, ഈഗിള്‍ സ്‌ക്വയറും, കിളിം ജിയോ ഫോറെസ്റ്റും, ഷൂ ഐലന്‍ഡുമെല്ലാം ഇവിടുത്തെ വിസ്മയങ്ങളില്‍ ഉള്‍പ്പെടുന്നു. കോറല്‍ ഐലന്‍ഡില്‍ സ്‌നോര്‍ക്കെലിംഗ്, ഫിഷ് ഫീഡിംഗ്, സ്‌കൂബാ ഡൈവിംഗ്, സണ്‍ ബാത്തിംഗ് എന്നിവയ്ക്ക് ഇവിടെ സൗകര്യമണ്ട്.
പ്രകൃതി രമണീയതയുടെ നേര്‍ രൂപമാണ് ലങ്കാവി. പലപ്പോഴും മലേഷ്യയിലെത്തുന്ന ടൂറിസ്റ്റുകളില്‍ പലരും ഇങ്ങോട്ടെത്താതെ പോകുന്നു. എങ്കിലും ഒരു കാര്യം ഉറപ്പ്, ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചാല്‍ പിന്നീട് ആ ഓര്‍മ്മകള്‍ സഞ്ചാരികളെ ഇങ്ങോട്ട് വീണ്ടും വീണ്ടും എത്തിയ്ക്കും. അത്രമാത്രം വശ്യതയാര്‍ന്ന സൗന്ദര്യമാണ് ഈ ദ്വീപ സമൂഹത്തിന് ഉള്ളത്.
https://youtu.be/IodeoJ7a4UQ