ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രയ്ക്ക് ഒരുങ്ങുന്നു. നാലായിരം കിലോഗ്രാം ഭാരമുള്ള ആറ് എൻജിനുകളാണ് സ്ട്രാറ്റോലോഞ്ചിര്‍ എന്ന ഈ കൂറ്റന്‍വിമാനത്തിനുള്ളത്. ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്.
മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലന്റെ ആശയമാണ് ഈ വിമാനത്തിനു പിന്നില്‍. ഈ വിമാനത്തിന്റെ ഇരു ചിറകുകളും 12.5 അടിയോളമാണ് നീളം. 4 മണിക്കൂറുകൊണ്ട് ബഹിരാകാശ റോക്കറ്റുകളും പേടകങ്ങളും വിക്ഷേപണം നടത്തി തിരിച്ചെത്താന്‍ ഇവക്കാകും. നേരത്തെ 2016ല്‍ പരീക്ഷണ പറക്കല്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് 2019 വരെയാകാന്‍ സാധ്യതയുണ്ട്.കാലിഫോര്‍ണിയയിലെ മൊജാവേ എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടില്‍ വെച്ച് സ്ട്രാറ്റോലോഞ്ചിന്റെ ആറ് ഇന്ധനടാങ്കുകളും പ്രവര്‍ത്തിപ്പിച്ചുള്ള പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. ഓരോ ടാങ്കുകളും വെവ്വേറെയും ഒരുമിച്ചും പരീക്ഷിച്ചു. ഇന്ധനക്ഷമതയും എൻജിനുകളുടെ പ്രവര്‍ത്തനവും പരീക്ഷിക്കുന്നതിനൊപ്പം ഫ്‌ളൈറ്റ് നിയന്ത്രണ സംവിധാനത്തിന്റെ പരീക്ഷണവും എൻജിനീയര്‍മാര്‍ ആരംഭിച്ചിട്ടുണ്ട്.
ചിറകുവിരിച്ചു നില്‍ക്കുന്ന സ്ട്രാറ്റോലോഞ്ചിന് 385 അടി വലിപ്പമുണ്ടാകും. റോക് എന്ന വിളിപ്പേരിലറിയപ്പെടുന്ന സ്ട്രാറ്റോലോഞ്ചിന് ഒരു ചരക്കും കയറ്റാതെ തന്നെ 2.26 ലക്ഷം കിലോഗ്രാം ഭാരമുണ്ട്. 28 ചക്രങ്ങളാണ് ഈ വിമാനത്തെ ഭൂമിയില്‍ ചലിപ്പിക്കാന്‍ സഹായിക്കുന്നത്.