പിഎഫ് പെൻഷൻ: ജൂലൈ 11 വരെ അപേക്ഷിക്കാം

പിഎഫ് പെൻഷൻ: ജൂലൈ 11 വരെ അപേക്ഷിക്കാം
fortuneindia_2022-03_e519fdc3-240d-4caf-b646-b7a6aa2767e5_EPFO_04364_copy

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ ലഭിക്കാൻ സുപ്രീംകോടതി വിധി പ്രകാരം ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂലൈ 11 വരെ നീട്ടി. ഇന്നലെയായിരുന്നു അവസാന തീയതിയായി അറിയിച്ചിരുന്നത്. മൂന്നാം തവണയാണ് സമയം നീട്ടുന്നത്. പലവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തീയതി നീട്ടി നൽകണമെന്നു ചില തൊഴിലുടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും ആവശ്യമുയർന്നിരുന്നു.

അപേക്ഷകർക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് 15 ദിവസം കൂടി നീട്ടുന്നതെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഇന്നലെ വരെ 16.06 ലക്ഷം ഓപ്ഷൻ അപേക്ഷകൾ ലഭിച്ചതായി ഇപിഎഫ്ഒ വ്യക്തമാക്കി. തൊഴിൽദാതാക്കൾക്ക് ജീവനക്കാരുടെ ശമ്പളവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സെപ്റ്റംബർ 30 വരെ‌ സമയം നീട്ടിനൽകി.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്