വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്തോ. എന്നാല്‍ പണികിട്ടി!!!

0

വാട്‌സ്ആപ്പിൽ ആപ്‌ഡേഷൻ ആവശ്യപ്പെട്ട് നോട്ടിഫിക്കേഷൻ എഗ്രീ ചെയ്തോ? എന്നാല്‍ ഇനി  നിങ്ങളുടെ വാട്‌സ്ആപ്പിലെ മുഴുവൻ ഡാറ്റയും ഫേസ്ബുക്കിൽ നോക്കിയാല്‍ മതി. മാത്രമല്ല ഉപഭോക്താക്കളുടെ ഫോള്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാട്സ് ആപ് സ്വന്തം മാതൃ കമ്പനിയായ ഫെയ്സ് ബുക്കിന് കൊമാറാന്‍ പോകുകയാണ്. രണ്ട് മാധ്യമങ്ങളിലേും വിവരങ്ങള്‍ വിശകലനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാണ് ഈ മാറ്റമെന്ന് അധികാരികള്‍ അവകാശപ്പെടുന്നതെങ്കിലും ഫലത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തന്നെയാണിത്.
2014 ല്‍ ഫെയ്സ് ബുക്ക് വാട്സ് ആപ്പിനെ സ്വന്തമാക്കിയപ്പോള്‍ ഇതിന്‍റെ പിന്നില്‍ ഈ ഗൂഡ ലക്ഷ്യമാണെന്ന് പ്രതിഷേധം ഉയര്‍ന്നെങ്കിലും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് വാട്സ് ആപ് സ്ഥാപകന്‍ ജാന്‍ കോം ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പാണ് അപ്‌ഡേഷനിലൂടെ ലംഘിച്ചിരിക്കുന്നത് .

വാട്‌സ്ആപ് അപ്‌ഡേറ്റഡായി കഴിഞ്ഞാൽ സെറ്റിങ്‌സിൽ ഷെയർ മൈ അക്കൗണ്ട് എന്ന ഓപ്ഷൻ ടിക് ചെയ്തതായി കാണാം. ഇത് നമ്മുടെ പേഴ്‌സണൽ ഡേറ്റ ഫേസ്ബുക്കിൽ ഷെയർ ചെയ്യാൻ അനുവാദം നൽകിയ ഗ്രീന്‍ സിഗ്നലാണ്. എന്നാല്‍ ഒരു മാസത്തിനുളളിൽ ഈ സംവിധാനത്തിൽനിന്ന് ഉപഭോക്താവിന് പുറത്തുകടക്കാം. ഇതിനായി ചെയ്യേണ്ടത്
1. ആദ്യം വാട്സ് ആപ്പ് ഓപ്ഷനില്‍ പോകുക
2. സെറ്റിംഗ് എടുക്കുക
3. അതില്‍ അക്കൗണ്ട് സെലക്റ്റ് ചെയ്യുക
4. അപ്പോള്‍ കാണുന്ന ഷെയര്‍ മൈ അക്കൗണ്ട് ഇന്ഫോ എന്നതില്‍ കാണുന്ന ടിക്ക് ഒഴിവാക്കുക

എന്നാൽ പരിമിതമായ വിവരങ്ങൾ മാത്രമാണ് ഷെയർ ചെയ്യുന്നതെന്നും ഉപഭോക്താക്കൾക്ക് സൗകര്യപ്രധമായ രീതിയിൽ എങ്ങിനെ വാട്‌സ്ആപ് ഉപയോഗപ്പെടുത്താം എന്ന പരീക്ഷണമാണിതെന്നും ഫേസ്ബുക്ക് അധികൃതർ നല്‍കുന്ന വിശദീകരണം.
വ്യാപാര ആവശ്യങ്ങൾക്കും വിമാന വാട്‌സ്ആപ് സന്ദേശങ്ങൾ എൻക്രിപ്റ്റഡ് ആണെന്നും ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും ജീവനക്കാർക്ക് പോലും വായിക്കാനവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.