
മുംബൈ:ലൗ ജിഹാദുമായി ബന്ധപ്പെട്ട് നിയമ നിർമാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡി.ജി.പി സഞ്ജയ് വർമ്മ അധ്യക്ഷനായ സമിതിയിൽ ആഭ്യന്തരം, നിയമം, നീതി, സാമൂഹിക നീതി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങളാണുള്ളത്.
വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഹേമന്ത് മഹാജൻ വിജ്ഞാപനത്തിൽ ഒപ്പുവെച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ന്യൂഡൽ ഹിയിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം.
ലൗ ജിഹാദും വഞ്ചാനപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകളും ചില പൗരൻമാരും നിവേദനം സമർ പ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ലൗ ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർ ത്തനവും തടയുന്നതിന് നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അതനുസരിച്ച് മഹാരാഷ്ട്രയിൽ നിലവിലുള്ള സാഹചര്യം പഠിക്കുകയും ലൗ ജിഹാദും നിർബന്ധിത മതപരിവർ ത്തനങ്ങളും സംബന്ധിച്ച് ലഭിച്ച പരാതികളിൽ നടപടികൾ നിർദേശിക്കാനും മറ്റ് സംസ്ഥാനങ്ങളിലെ നിയമം പഠിക്കാനും കരട് തയ്യാറാക്കാനും ഒരു പ്രത്യേക സമിതി വേണമെന്നത് സർക്കാരിന്റെ പരിഗണനയിലുള്ള കാര്യമായിരുന്നു. അതനുസരിച്ച് ഡി.ജി.പിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നു. വിജ്ഞാപനത്തിൽ പറയുന്നു.