ലീൻ ബി ജെസ്മസിന്റെ 'വസ്ത്രം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ലീൻ ബി ജെസ്മസിന്റെ 'വസ്ത്രം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു
book_publish

ട്വന്റിഫോർ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ ലീൻ ബി ജസ്മസിന്റെ ആദ്യ കവിതാ സമാഹാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വസ്ത്രം എന്ന് പേരിട്ടിരിക്കുന്ന കവിതാ സമാഹാരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി പ്രഭാവർമ്മ ഏറ്റുവാങ്ങി. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ പെൺകുട്ടികൾക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിക്കുന്ന ഫലകം സൈറ റാഹേൽ ലീൻ അദ്ദേഹത്തിന് സമർപ്പിച്ചു.പ്രകാശനം ചെയ്യപ്പെട്ട പുസ്തകം പിന്നീട് കവയത്രി സുഗതകുമാരി, നടൻ മധു എന്നിവർക്ക് സമർപ്പിച്ചു. കണ്ടുതീരാത്ത ഭൂപടങ്ങൾ, ഇടവഴി, പതുക്കെ തുടങ്ങി 24 കവിതകളുടെ സമാഹാരമായ വസ്ത്രം ഒലീവ് ബുക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്. കവി കുരപ്പുഴ ശ്രീകുമാറാണ് ആമുഖം എഴുതിയിരിക്കുന്നത്.' ഇരുട്ടുനിറഞ്ഞ ഇടവഴിയ്ക്ക് പറയാനുള്ളത് ആധുനിക മനുഷ്യന്റെ സംഘർഷങ്ങളാണെങ്കിൽ, 'വസ്ത്രം' പെണ്ണുടലിന്റെയും പെൺമനസ്സിന്റെയും സാക്ഷ്യപ്പെടുത്തലിലൂടെ ആണാധിപത്യമുള്ള സമൂഹത്തിന്റെ മുഖംമൂടി ചീന്തുന്നു. 'മോർച്ചറി'യിൽ ജീവിതത്തിന്റെ അത്യുഷ്ണവും 'പതുക്കെ'യിൽ നോവിന്റെ ഗണിതവും ചോദ്യത്തിൽ ഇരയുടെ ഹൃദയവും ലീൻ ബി ജെസ്മസ് വരച്ചിടുന്നു, ' കുരപ്പുഴ ശ്രീകുമാർ.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് ലീൻ ബി ജെസ്മസിന്റെ ജനനം. ദൂരദർശനിൽ റിപ്പോർട്ടറായി മാധ്യമപ്രവർത്തനത്തിന് തുടക്കം. എൻടിവിയുടെ സ്ഥാപകൻ. കണ്ണാടി, അണിയറ, വിചാരണ, സാക്ഷി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരിപാടികളുടെ സംവിധായകൻ. അഞ്ച് തവണ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്. ഗൃഹലക്ഷ്മി അവാർഡ്, സ്റ്റേറ്റ് ബാങ്ക് മാധ്യമ അവാർഡ്, പനമ്പിള്ളി ഗോവിന്ദ മേനോൻ അവാർഡ്, ചെങ്ങാരപ്പള്ളി അവാർഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ ഫ്‌ളവേഴ്‌സ് ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഭാര്യ: മനു, മകൾ: ആമി

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ