ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. . 67 വയസായിരുന്നു.

ലെനിൻ രാജേന്ദ്രൻ അന്തരിച്ചു
lenin

പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  
. 67 വയസായിരുന്നു.  
ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം, മഴ, അന്യർ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.  
രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു.  
ഭാര്യ: ഡോ. രമണി, മകൾ: ഡോ. പാർവതി, മകൻ: ഗൗതമൻ.

1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടിയിട്ടുണ്ട്.

സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകളാലും ശ്രദ്ധേയനായ വ്യക്തിത്വമാണ് ലെനിൻ രാജേന്ദ്രൻ.  
സിനിമകൾക്കു വേണ്ടി തെരെഞ്ഞെടുത്ത പ്രമേയങ്ങളുടെ വൈവിധ്യവും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളും സമകാലികരിൽ നിന്നും ലെനിൻ രാജേന്ദ്രനെ വ്യത്യസ്തനാക്കിയിരുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു