സുമോ ഗുസ്തിക്കാരുടെ ജീവിതം അത്ര ലളിതമല്ല; നമ്മള്‍ കാണുന്നതില്‍ അപ്പുറം സുമോ ഗുസ്തിക്കാരുടെ ജീവിതത്തെ കുറിച്ചു അറിയാത്ത ചില രഹസ്യങ്ങള്‍
സുമോ ഗുസ്തിക്കാര്‍ എന്ന് പറയുമ്പോള്‍ തന്നെ നമ്മുക്ക് ഓര്‍മ്മ വരുന്നത് സിനിമയിലും മറ്റും കണ്ടിട്ടുള്ള ആ ആജാനുബാഹുകളെയാണ്.
സുമോ ഗുസ്തിക്കാര്‍ എന്ന് പറയുമ്പോള്‍ തന്നെ നമ്മുക്ക് ഓര്‍മ്മ വരുന്നത് സിനിമയിലും മറ്റും കണ്ടിട്ടുള്ള ആ ആജാനുബാഹുകളെയാണ്. പത്തുപേര്‍ ഒന്നിച്ചു വന്നാല്‍ പോലും ഇടിച്ചു തോല്‍പ്പിക്കാന്‍ കഴിയാത്ത ഉശിരന്മ്മാര്‍ ആണ് അവര്‍ എന്നാണു മിക്കവരുടെയും വിചാരം. എന്നാല്‍ നമ്മള്‍ കാണുന്നതില്‍ അപ്പുറം സുമോ ഗുസ്തിക്കാരുടെ ജീവിതത്തെ കുറിച്ചു അറിയാത്ത ചില സംഭവങ്ങള്‍ ഉണ്ട്.
ആദ്യം തന്നെ പറയട്ടെ സുമോ ഗുസ്തിക്കാരുടെ ജീവിതം ഒട്ടും തന്നെ രസകരമല്ല. അതറിയണമെങ്കില്‍ തുമോസുന സുമോ എന്ന സുമോ ഗുസ്തിക്കാരുടെ കളരിയിലേക്ക് പോകണം. കഴിക്കുന്ന ഭക്ഷണം മുതൽ, അണിയുന്ന വസ്ത്രത്തിനും ജീവിതശൈലിക്കും വരെ നിയന്ത്രണങ്ങൾ നിർബന്ധമാക്കിയിട്ടുള്ള ഇടമാണ് തൊമേസുന സുമോ.
ജപ്പാനിലെ നഗോയയിൽ സ്ഥിതി ചെയ്യുന്ന തുമോസുന സുമോയ്ക്ക് പറയാനുള്ളത് 7 പതിറ്റാണ്ട് പഴക്കമുള്ള സുമോ ഗുസ്തി കഥകളാണ്. ജപ്പാന്റെ 15 നൂറ്റാണ്ട് പഴക്കമുള്ള സുമോ ഗുസ്തി എന്ന ആയോധന കല അഭ്യസിക്കാനായി തുമോസുന സുമോയിൽ എത്തുന്നവർ സുമോ പരിശീലനക്കളരിയിലെ എല്ലാ ചിട്ടകളും പാലിക്കണം. താമസം കൗപീനം മാത്രം ധരിച്ചാണ്. പ്രഭാത ഭക്ഷണത്തിനു മുന്‍പ് ഇവര്‍ക്ക് മൂന്നുമണിക്കൂര്‍ എങ്കിലും വ്യായാമം വേണം.
8000 കലോറിയാണ് ഒരു ദിവസം അവർക്ക് കഴിക്കേണ്ടത്. പന്നിയുടെ കാൽ അരച്ച് ചേർത്ത സ്‌പ്രെഡ്, നന്നായി മൊരിഞ്ഞ മത്തി, വേവിച്ച ചോറ് എന്നിവയെല്ലാം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേകതരം ഭക്ഷണമാണ് സാധാരണകഴിക്കുക. ഒരു സാധാരണമനുഷ്യന്‍ കഴിക്കുന്നതിന്റെ നാലിരട്ടിയാണ് ഒരു സുമോ ഗുസ്തിക്കാരൻ പ്രതിദിനം കഴിക്കേണ്ടത്. ഭക്ഷണ ശേഷം ഉടൻ ഉറങ്ങും. ഉറക്കത്തിൽ ഓക്‌സിജൻ മാസ്‌ക്ക് നിര്‍ബന്ധം.ഉറക്കത്തില്‍ ശ്വാസ തടസ്സം ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്.