കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കും, വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ​ഗുളിക! ഇന്ത്യയിൽ; പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി

കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കും, വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ​ഗുളിക! ഇന്ത്യയിൽ; പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി മുതൽ ഒറ്റ ​ഗുളിക, ഇന്ത്യയിൽ പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി എലി ലില്ലി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍ പിറവി കൊണ്ടിരിക്കുന്നത്.

കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍ പിറവി കൊണ്ടിരിക്കുന്നത്.പരീക്ഷണ ​ഗുളികയ്ക്ക് മനുഷ്യരിൽ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ രോ​ഗികളിലെ ബ്ലഡ് ഷു​ഗറിന്റെ അളവ് കുറയ്ക്കാനും സാധിച്ചതായി കമ്പനി അവകാശപ്പെട്ടു.

അമിത വണ്ണത്താലും ടൈപ്പ് ടു പ്രമേഹത്താലും ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് പുതിയ ചികിത്സ രീതി വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വില്‍പ്പനയ്ക്ക് തടസ്സമാകാന്‍ സാധ്യതയുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കമ്പനി ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ചും മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എലി ലില്ലിയുടെ തന്നെ അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള ‘മൗന്‍ജാരോ’ ഇന്‍ജക്ഷന്‍ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് മരുന്ന് രാജ്യത്ത് പുറത്തിറക്കിയത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗന്‍ജാരോ ഇന്‍ജക്ഷന്‍ എടുക്കേണ്ടത്.കുത്തിവയ്പ്പിന് 5 മില്ലിഗ്രാം വയലിന് 4,375 രൂപയും 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും ചെലവാകും. എലി ലില്ലി പുറത്തിറക്കുന്ന പുതിയ ഗുളികയ്ക്ക് ഈ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിജയം കൈവരിച്ചതായി അറിയിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കുത്തിവയ്പ്പിലൂടെ നടത്തിയിരുന്ന ചികിത്സ രീതിയില്‍ നിന്ന് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണ് പുതിയ എലി ലില്ലിയുടെ തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ വിജയം. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു പരീക്ഷണം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും കമ്പനി അറിയിക്കുന്നു.

Read more

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

കോട്ടയം: മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടിയെ ആദരിച്ച് എംജി സർവകലാശാല. ഓണററി ഡോക്ടറേറ്റ് നടകിയാണ് മമ്മൂട്ടിയെ ആദരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വൻ സ്ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നൂറോളം പേ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ