കേരള കാര്‍ട്ടൂണ്‍ അക്കാദമി ഐക്കണ്‍ രാജ്യത്തെ ഭിന്നസേഷിയുള്ളവരിലെ വേറിട്ട സര്‍ഗ്ഗാത്മകതക്കുള്ള ദേശീയ പുരസ്കാരം, റോട്ടറി ഇന്റര്‍നാഷനല്‍ സ്പെഷ്യല്‍ ടാലന്‍റ് പുരസ്കാരം, അമൃത കീര്‍ത്തി പുരസ്കാരം,
നാഷണല്‍ ആബലിംപ്സില്‍ മെഡല്‍ അങ്ങനെ അഞ്ജന്‍ സതീഷ് എന്ന ചെറുപ്പക്കാരന്‍റെ നേട്ടങ്ങള്‍ അവസാനിക്കുന്നില്ല. രണ്ടരവയസ്സുള്ളപ്പോഴാണ് അന്ജന് സെറിബ്രല്‍ പാഴ്സി എന്ന പ്രതിവിധി ഇല്ലാത്ത വൈകല്യമാണെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യുട്ടിലെ പരിശോധനയില്‍ കണ്ടെത്തിയത്. ഈ വാര്‍ത്ത കവര്‍ന്നെടുത്തത് അച്ഛന്‍റെയും അമ്മയുടെയും മോഹങ്ങളായിരുന്നു, സ്വപ്നങ്ങളായിരുന്നു. പക്ഷെ 25 വര്‍ഷങ്ങള്‍ക്കപ്പുറം ഇതേ മാതാപിതാക്കള്‍ അത്ഭുതപ്പെട്ടു കൊണ്ട് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്, രാഷ്ട്രപതിയില്‍ നിന്ന്‍ ദേശീയ അവാര്‍ഡ് വാങ്ങാനായിരുന്നു. മുറിക്കുള്ളില്‍ തളച്ചിട്ട വൈകല്യമായിരുന്നില്ല അന്ജന്റെത്, മറിച്ച് അച്ഛനും അമ്മയും ചേര്‍ന്ന് തുന്നിപ്പിടിപ്പിച്ച ചിറകുകളുമായി പറന്നുയരാനായിരുന്നു. അന്ജന്റെ ഭാവനകളെ തളച്ചിടാന്‍ ഒന്നിനുമാവില്ലായിരുന്നു. അത് വരയുടെ പുതിയ ലോകങ്ങള്‍ തുറന്നിട്ടു. കാരിക്കേച്ചര്‍ എന്ന മേഘലയില്‍ ആരെയും അസൂയപ്പെടുത്തുന്ന രീതിയില്‍ അന്ജന്‍ വളര്‍ന്നു. തന്നെ താനാക്കാന്‍ തനിക്കൊപ്പം നിന്ന സുദര്‍ശ് എന്ന സ്കൂളില്‍ അനിമേഷന്‍ അദ്ധ്യാപകന്‍ ആയിരിക്കുമ്പോള്‍ അതൊരു വിജയഗാഥയുടെ എടായി മാറുന്നു. കാര്‍ട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും, വേദികളിലെ വിസ്മയമായ അന്ജന്‍ താരങ്ങളുടെയും താരമായി.
നെഞ്ചോടു ചേര്‍ത്ത് പിടിച്ച്, അനുഗ്രഹിച്ച ശ്രീ അബ്ദുള്‍ കലാം, കൂടെയിരുത്തി ഫോട്ടോയെടുത്ത് ആദ്യം കണ്ട ഓര്‍മ്മകള്‍ പങ്കുവെച്ചു.സച്ചിന്‍ തെണ്ടുല്‍ക്കര്‍, അങ്ങനെ, എത്രയെത്ര പ്രശസ്തര്‍, താരങ്ങള്‍.. അച്ഛനും അമ്മയ്ക്കും ഒപ്പം പറന്നു പറന്ന് അന്ജന്‍ സിംഗപ്പൂരിലുമെത്തിയിരിക്കുന്നു. അവന്‍റെ സ്വപ്‌നങ്ങള്‍ ആണ് ഞങ്ങളുടെ പ്രചോദനം. എന്ന് പറയുന്ന ഈ അച്ഛനും അമ്മയും ഈ ലോകത്തിന്‍റെ മാതൃകയാണ്.
23 വൈകിട്ട് സിംഗാപ്പൂരിലും തന്‍റെ ലോകം തുറന്നിടുകയാണ്. കലാ സിംഗപ്പൂരാണ്, ഇവിടെ അവസരമോരുക്കുന്നത്. അന്ജന്‍ ഇനിയും ഉയരത്തില്‍ പറക്കട്ടെ……