ഇനി ബംഗളൂരുവിനും ഔദ്യോഗിക ലോഗോ; സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരം

രാജ്യത്തെ സിലിക്കണ്‍ സിറ്റിയെന്ന് വിശേഷണമുള്ള ബംഗളൂരു ഔദ്യോഗിക ലോഗോ പുറത്തിറക്കി. വിധാന്‍സൗധയില്‍ നടന്ന നമ്മ ബംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെ ലോഗോ പ്രകാശനം ചെയ്തു.

ഇനി ബംഗളൂരുവിനും ഔദ്യോഗിക ലോഗോ;  സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരം
bengaluru

രാജ്യത്തെ സിലിക്കണ്‍ സിറ്റിയെന്ന് വിശേഷണമുള്ള ബംഗളൂരു ഔദ്യോഗിക ലോഗോ പുറത്തിറക്കി. വിധാന്‍സൗധയില്‍ നടന്ന നമ്മ ബംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെ ലോഗോ പ്രകാശനം ചെയ്തു. രാജ്യന്തരതലത്തില്‍ ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നീ വിദേശ നഗരങ്ങള്‍ക്കൊപ്പം ബംഗളൂരുവിനും സ്വന്തമായ ലോഗോ നിലവില്‍വന്നു.

ഇംഗ്ലീഷ്, കന്നഡ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് ലോഗോ. ആദ്യത്തെ രണ്ടക്ഷരവും അവസാനത്തെ അക്ഷരവും ചുവപ്പിലാണ്. മധ്യഭാഗത്തെ അക്ഷരങ്ങള്‍ കറുപ്പിലുമാണ്. ചുവപ്പ് അക്ഷരങ്ങള്‍ കൂട്ടിവായിച്ചാല്‍ ബിയു എന്നാകും. ക്രിയേറ്റീവ് ഡിസൈനറായ വിനോദ് കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു