ലോക്‌സഭാ തിരഞ്ഞെടുപ്പ്; തീയ്യതി തിങ്കളാഴ്ച്ച പ്രഖ്യാപിച്ചേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തീയ്യതി തിങ്കളാഴ്ച്ച പ്രഖ്യാപിച്ചേക്കും
Election1

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് 11 നോ 12 നോ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട്  ചെയ്തു. സർക്കാർ പരിപാടികൾ നടത്തുന്ന വിജ്ഞാൻ ഭവൻ ഹാൾ ഈ തീയതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ബുക്ക് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം ഇവിടെ തീയതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മാർച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് പൊതുതിരഞ്ഞെടുപ്പുകളും മാർച്ച് ആദ്യ വാരമാണ് പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ കഴിഞ്ഞവർഷത്തേതുപോലെ നാലുഘട്ടങ്ങളായാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുന്ന അന്നുമുതൽ പെരുമാറ്റ ചട്ടം നിലവിൽ വരും.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു