പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, ഇനി രാജ്യസഭയിലേക്ക്

0

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 311 പേ​ർ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചും 80 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തും വോ​ട്ടു ചെ​യ്തു. യു​പി​എ സ​ഖ്യ​ക​ക്ഷി​ക​ൾ മാ​ത്ര​മാ​ണ് ബി​ല്ലി​നെ എ​തി​ർ​ത്ത​ത്. ശി​വ​സേ​ന, ബി​ജെ​ഡി പാ​ർ​ട്ടി​ക​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു. നിശിചത കാലാവധി ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് അനുവാദം നല്‍കുന്ന ബില്ലാണ് ഇത്.

അതായത്, പൗ​ര​ത്വ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തോ​ടെ 2014 ഡി​സം​ബ​ർ 31-നോ ​അ​തി​ന് മു​ൻ​പോ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹി​ന്ദു, ക്രൈ​സ്ത​വ, സി​ഖ്, പാ​ഴ്സി, ജൈ​ന, ബു​ദ്ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത നേ​ടും.

ഇ​വ​രെ 1920ല ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പാ​സ്പോ​ർ​ട്ട് എ​ൻ​ട്രി നി​യ​മ​ത്തി​ന്‍റെ സി ​വ്യ​വ​സ്ഥ​യു​ടെ ര​ണ്ടും മൂ​ന്നും ഉ​പ​വ്യ​വ​സ്ഥ​യി​ൽ നി​ന്നും 1946ലെ ​വി​ദേ​ശി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ അ​ല്ലാ​താ​ക്കി മാ​റ്റും. അ​ഭ​യാ​ർ​ഥി പ്ര​വേ​ശ​ന സ​മ​യ​പ​രി​ധി 2014 ഡി​സം​ബ​ർ 31 എ​ന്ന് വ്യ​ക്ത​മാ​യി ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നാ​യി 1955 മു​ത​ലു​ള്ള പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ 2(1) ബി ​വ​കു​പ്പി​ൽ പു​തി​യ വ്യ​വ​സ്ഥ എ​ഴു​തി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം അ​നു​ബ​ന്ധ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​മു​ള്ള വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ​ക്കു ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മ​ല്ല. അ​തോ​ടൊ​പ്പം ത​ന്നെ 1873ലെ ​ബം​ഗാ​ൾ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി ഉ​ട​ന്പ​ടി അ​നു​സ​രി​ച്ച് അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, നാ​ഗാ​ലാ​ൻ​ഡ്, മി​സോ​റാം സം​സ്ഥാ​ന​ങ്ങ​ളി​ലെ യാ​ത്രാ​നു​മ​തി പ​രി​ധി​ക്കു​ള്ളി​ലു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കും ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മ​ല്ലെ​ന്നാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഉ​റ​പ്പു ന​ൽ​കു​ന്ന​ത്. ഫ​ല​ത്തി​ൽ രാ​ജ്യ​ത്തെ മു​സ്ലിം അ​ഭ​യാ​ർ​ഥി​ക​ളെ ത​ന്നെ​യാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.