തിരുവനന്തപുരത്തുകാര്‍ക്കും ഇനി ലുലു മാള്‍; ലുലു മാള്‍ വൈകാതെ തലസ്ഥാനത്തും പ്രവര്‍ത്തനം ആരംഭിക്കും

0

തിരുവനന്തപുരത്തുകാര്‍ക്കു പുതുഷോപ്പിംഗ്‌ അനുഭവം നല്‍കാന്‍ ലുലു ഒരുങ്ങുന്നു .എറണാകുളം ഇടപ്പള്ളിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളെന്ന ഖ്യാതിയുമായി എത്തിയ ലുലു മാള്‍ വൈകാതെ തലസ്ഥാനത്തും വരുന്നു .തിരുവനന്തപുരം ആക്കുളത്ത് ഉയരുന്ന ലുലു മാളിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളെന്ന പൊന്‍ കിരീടമാണ്.Image result for lulu mall akkulamആക്കുളത്ത്, ദേശീയപാതാ ബൈപ്പാസില്‍ ഉയരുന്ന ലുലു മാളിനായി 2,000 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിക്കുക. സ്വകാര്യ മേഖലയില്‍ കേരളം നേടുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മാള്‍ ഉയരുന്നത്. 200ലേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്, മള്‍ട്ടിപ്‌ളക്‌സുകള്‍, ഐസ് സ്‌കേറ്റിംഗ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ എന്നിവയടക്കം ഒട്ടേറെ ആകര്‍ഷണങ്ങള്‍ തിരുവനന്തപുരം ലുലു മാളിലുണ്ടാകും.

ഒരേ സമയം 3000ത്തിലേറഎ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും സവിശേഷതയാണ്. ആളുകള്‍ക്ക് സുഗമമായി വന്നു പോകാന്‍ അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റും ഏര്‍പ്പെടുത്തും.ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരവുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും അനുബന്ധമായി നിര്‍മ്മിക്കുന്നുണ്ട്. 2019 മാര്‍ച്ചോടെ തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈന്‍ ഇന്റര്‍നാഷണലാണ് പരിസ്ഥിതി സൗഹാര്‍ദ്ദമായി ഉയരുന്ന തിരുവനന്തപുരം ലുലു മാളിന്റെ രൂപകല്പന തയ്യാറാക്കിയത്.