എത്ര വലിയ നീന്തല്‍താരം ആണെന്ന് പറഞ്ഞാലും ശരി ദാ ഇവിടെ ഒന്ന് നീന്താന്‍ ഒരല്പം ധൈര്യം അധികം വേണം .കാരണം ഇത് സംഗതി ഒരല്പം റിസ്ക് ആണ് . ഒരു ഒരൊന്നൊന്നര നീന്തൽക്കുളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് .സംഭവം അങ്ങ് ഹൂസ്റ്റണില്‍ ആണ് .
ഹൂസ്റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിങ്ങിനു മുകളിലുള്ള നീന്തല്‍ കുളമാണ് വ്യത്യസ്തത കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നത്.ഒന്നല്ല ഒരൊന്നൊന്നര നീന്തൽക്കുളംതന്നെ ആണിത് .ആകാശത്തെതൊട്ടുനില്‍ക്കുന്നൊരു കുളം എന്ന് വേണമെങ്കില്‍ ഇതിനെ പറയാം .അതേ അനുഭവം തന്നെയാണ് ഈ നീന്തൽക്കുളവും സമ്മാനിക്കുക. കാരണം കൂറ്റൻ കെട്ടിടത്തിന്റെ നാല്‍പതാമത്തെ നിലയിലുള്ള ഈ കുളത്തില്‍ നിന്നാൽ താഴെ നടക്കുന്നതെല്ലാം വ്യക്തമായി കാണാം.
ഹൂസ്റ്റണിലെ മാർക്കറ്റ് സ്ക്വയർ ടവറിലാണ് ഈ ബ്രഹ്മാണ്ഡ പൂളുള്ളത്. കെട്ടിടത്തിന്റെ ഒരുവശത്തു നിന്നും പുറത്തേക്കു തള്ളിനിൽക്കും വിധത്തിലാണ് സ്വിമ്മിങ് പൂളിന്റെ നിർമാണം. എട്ടിഞ്ചു കട്ടിയുള്ള പ്രത്യേകതരം ഗ്ലാസ് കൊണ്ടു നിർമിച്ചതായതിനാൽ താഴെ നടക്കുന്ന കാഴ്ച്ചകള്‍ക്കെല്ലാം യാതൊരു മറയുമില്ല.
പിന്നെ ഉയരത്തെ പേടി ഉള്ളവര്‍ ഈ വഴി വരികയെ വേണ്ട എന്ന് പ്രത്യേകം പറയണ്ടല്ലോ .