എംജി_രാധാകൃഷ്ണൻ, ശുദ്ധസംഗീതത്തിന്റെ മാണിക്യവീണ നമുക്കു സമ്മാനിച്ച ആ “സൂര്യകിരീടം” വീണുടഞ്ഞിട്ട് വർഷം 9 പിന്നിട്ടിരിക്കുന്നു.
1940 ഓഗസ്റ്റ് എട്ടിനു കര്‍ക്കിടകത്തിലെ കാര്‍ത്തികനാളില്‍ ഹരിപ്പാടായിരുന്നു അദ്ദേഹത്തിന്റെ ജനനം.സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും അധ്യാപികയായ അമ്മ കമലാക്ഷിയമ്മയുടേയും മൂത്തമകന് സംഗീതം ജീവിതമായില്ലെങ്കിലേ അത്ഭുതമുള്ളൂ.ഗായകൻ എം.ജി.ശ്രീകുമാറും പ്രശസ്‌ത കർണാടകസംഗീതഞ്ജ ഓമനക്കുട്ടിയും അദ്ദേഹത്തിന്റെ സഹോദരങ്ങൾ ആണ്.ഹരിപ്പാട് ബോയ്‌സ് ഹൈസ്കൂളില്‍ പത്താംക്ലാസ് പഠനം പൂർത്തിയാക്കിയ അദ്ദേഹം ആലപ്പുഴ എസ്.ഡി കോളജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി.തുടർന്ന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം പാസ്സായി.അക്കാലത്ത് അദ്ദേഹത്തിന്റെ സഹപാഠികൾ യേശുദാസ്,തിരുവിഴ ജയശങ്കര്‍, നെയ്യാറ്റിന്‍കര വാസുദേവന്‍ എന്നിവരായിരുന്നു.1962 ല്‍ ആകാശവാണിയില്‍ മ്യൂസിക് കമ്പോസറായി ഔദ്യോഗികജീവിതത്തിന് അദ്ദേഹം തുടക്കം കുറിച്ചു
ആകാശവാണിയുടെ സുവര്‍ണനാളുകളിലാണ് എം.ജി.രാധാകൃഷ്ണന്‍ അവിടെയെത്തുന്നത്.കെ.ജി.സേതുനാഥ്,കെ.പി.ഉദയഭാനു,തിരുവിഴ ജയശങ്കര്‍,പറവൂര്‍ രാധാമണി,എസ്.സരസ്വതിയമ്മ,കെ.ജി.ദേവകിയമ്മ, ടി.പി. രാധാമണി,ജോണ്‍ സാമുവല്‍ തുടങ്ങിയ പ്രതിഭാധനര്‍ ശബ്ദതാരങ്ങളായും,നെയ്യാറ്റിന്‍കര വാസുദേവന്‍,എസ്. രത്‌നാകരന്‍,മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍, എസ്.ആര്‍.രാജു,എസ്.എ.സ്വാമി തുടങ്ങിയവർ നിലയവിദ്വാന്മാരായും അരങ്ങ് വാഴുന്ന ശോഭനമായ കാലം.
ലളിതസംഗീതവിഭാഗത്തിലാണ് എം.ജി.രാധാകൃഷ്ണന്റെ തുടക്കം.ആകാശവാണിയിൽ രാവിലെ 7.40 ന് പ്രക്ഷേപണം ചെയ്തിരുന്ന ലളിതസംഗീതപാഠം രാധാകൃഷ്ണന്റെ വരവോടെ ഏറെ ജനപ്രിയമായി.ലളിതഗാനങ്ങള്‍ സംഗീതം നല്കി പഠിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടി.കാവാലമെഴുതി അദ്ദേഹം ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഘനശ്യാമസന്ധ്യാഹൃദയം നിറയെ മുഴങ്ങീ മഴവില്ലിന്‍ മാണിക്യവീണ…ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയില്‍ എന്നീ ഗാനങ്ങൾ യുവജനോത്സവവേദികളില്‍ അന്ന് നിറഞ്ഞൊഴുകി.ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേയുറക്കമായോ…ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു…അഷ്ടപദിലയം തുളളിത്തുളുമ്പും അമ്പലപ്പുഴയിലെ നാലമ്പലത്തില്‍…പി.ഭാസ്ക്കരന്റെ രചനയില്‍ മയങ്ങിപ്പോയി ഒന്നു മയങ്ങിപ്പോയി അപ്പോള്‍ മധുമാസചന്ദ്രന്‍ വന്നു മടങ്ങിപ്പോയി..തുടങ്ങിയ ലളിതഗാനങ്ങള്‍ക്ക് അന്ന് സിനിമാഗാനങ്ങളെ വെല്ലുന്ന ജനപിന്തുണയുണ്ടായിരുന്നു.ഭാര്യ പദ്മജയെഴുതിയ ഒരു മാത്ര ഞാനൊന്നു കണ്ടേയുളളൂ എന്ന ഗാനം എം.ജിയുടെ സംഗീതസംവിധാനത്തില്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു.
1969 ല്‍ പുറത്തിറങ്ങിയ കളളിച്ചെല്ലമ്മയില്‍ കെ.രാഘവന്‍ മാസ്റ്റര്‍ ഈണം നല്കിയ ഉണ്ണിഗണപതിയേ എന്ന ഗാനം ആലപിച്ചായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്രസപര്യയുടെ തുടക്കം.തുടര്‍ന്ന് ശരശയ്യയിലെ ഉത്തിഷ്ഠത ജാഗ്രത…ശാരികേ..ശാരികേ…നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പല്ലനയാറ്റിന്‍ തീരത്ത് എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.സംഗീത സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെട്ടത് അരവിന്ദൻ ഒരുക്കിയ തമ്പിലൂടെയാണ്.ഇതിലെ കാനകപ്പെണ്ണ് ചെമ്പരത്തി എന്ന ഗാനത്തിനു നല്കിയ ഈണം ശ്രദ്ധേയമായി.1980 ഭരതന്റെ തകരയില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച് അദ്ദേഹം ഈണം നൽകി ജാനകിയമ്മ പാടിയ മൗനമേ…നിറയും മൗനമേ എന്ന ഗാനം ആസ്വാദകശ്രദ്ധയും നിരൂപകപ്രശംസയും നേടി.തുടര്‍ന്നു സാജന്റെ ഗീതം,വേണു നാഗവളളിയുടെ സര്‍വകലാശാല, പത്മരാജന്റെ നൊമ്പരത്തിപ്പൂവ്,പ്രിയദര്‍ശന്റെ അദ്വൈതം,ഫാസിലിന്റെ മണിച്ചിത്രത്താഴ്, ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം,രാജീവ് അഞ്ചലിന്റെ കാശ്മീരം,വേണുനാഗവളളിയുടെ അഗ്നിദേവന്‍,രക്തസാക്ഷികള്‍ സിന്ദാബാദ്,ടി.കെ.രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട്,ഷാജി കൈലാസിന്റെ നരസിംഹം,ജോഷിയുടെ പ്രജ,സന്തോഷ് ശിവന്റെ അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രേക്ഷകപ്രീതി കവർന്നു.മലയാളികളുടെ വാനമ്പാടി ചിത്ര ആദ്യമായി പാടിയതും അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിലാണ്.
ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ഓ മൃദുലേ,പ്രണയവസന്തം..ജാലകത്തിലെ ഒരു ദലം മാത്രം..വെള്ളാനകളുടെ നാട്ടിലെ പാടുവാൻ ഓർമകളേ..ചാമരത്തിലെ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…അദ്വൈതത്തിലെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ,നീലക്കുയിലേ ചൊല്ലൂ,മഴവിൽ കൊതുമ്പിലേറി വന്ന..ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു,അംഗോപാംഗം,മേടപ്പൊന്നണിയും..മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്തു പാര്‍ത്തായോ,വരുവാനില്ലാരുമീ,പഴന്തമിഴ് പാട്ടിഴയും..അഗ്നിദേവനിലെ നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ,ഒരു പൂവിതളിൽ..മിഥുനത്തിലെ അല്ലിമലർക്കാവിൽ,ഞാറ്റുവേലക്കിളിയേ ഒരു പാട്ടുപാടി വരുമോ..അനന്തഭദ്രത്തിലെ ശിവമല്ലിക്കാവില്‍,തിരനുരയും,പിണക്കമാണോ..രാക്കുയിലിന്‍ രാഗസദസ്സിലെ ഏത്ര പൂക്കാലമിനി..പ്രജയിലെ ചന്ദനമണിസന്ധ്യകളുടെ നടയില്‍,അല്ലികളിൽ അഴകലയോ,അകലെയാണെങ്കിലും..കണ്ണെഴുതി പൊട്ടും തൊട്ടിലെ ഹരിചന്ദനമലരിലെ മധുവായ്,കൈതപ്പൂവിൻ…തുടങ്ങിയ ഗാനങ്ങളില്ലെല്ലാം എം.ജി.രാധാകൃഷ്ണൻ എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു.1980 ഭരതന്റെ തകരയില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച് എം.ജി.രാധാകൃഷ്ണൻ ഈണം നൽകി എസ്. ജാനകി പാടിയ മൗനമേ നിറയും മൗനമേ എന്ന ഗാനം അന്ന് വലിയതോതിൽ നിരൂപകപ്രശംസ നേടിയിരുന്നു. നിരവധി ജനപ്രിയഗാനങ്ങള്‍ ഇക്കാലത്ത് എം.ജിയുടെ സംഗീതസംവിധാനത്തില്‍ വിടര്‍ന്നു.
എം.ജി.രാധാകൃഷ്ണന്‍ കണ്ടെത്തിയ പ്രതിഭയാണ് കെ.എസ്.ചിത്ര.ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ട് ആകാശവാണി അവതരിപ്പിച്ച സംഗീതശില്പത്തിൽ എം.ജി. രാധാകൃഷ്ണന്‍ ചിത്രയെക്കൊണ്ട് പാടിച്ചു.ചിത്രയ്ക്ക് അഞ്ചു വയസുളളപ്പോഴായിരുന്നു അത്.തുടര്‍ന്ന് അദ്ദേഹം ഈണമിട്ട നിരവധി ലളിതഗാനങ്ങള്‍ ചിത്രയുടെ കുയില്‍നാദത്തില്‍ ശ്രോതാക്കളിലെത്തി.എം.ജി. രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വഹിച്ച അട്ടഹാസത്തിലെ ചെല്ലം ചെല്ലം.. എന്ന ഗാനമാണ് ചിത്ര ആദ്യമായി പാടിയ സിനിമാഗാനം.എന്നാല്‍ പുറത്തിറങ്ങിയത് ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ നീ പറയൂ എന്ന ഗാനവും..പിന്നീട് അദ്ദേഹം ഈണമിട്ട കാറ്റേ നീ വീശരുതിപ്പോൾ…വരുവാനില്ലാരുമീ..തുടങ്ങി ഒരുപിടി ഗാനങ്ങളിൽ ചിത്രയുടെ സ്വരമാധുരി ഒരുപാട് കാലം നിറഞ്ഞുനിന്നു.
സംഗീത സംവിധാനത്തോടൊപ്പം വോക്കലിലും എം.ജി. രാധാകൃഷ്ണന്‍ ശ്രദ്ധേയനായി നെയ്യാറ്റിന്‍കര വാസുദേവനൊപ്പം നിരവധി വേദികളില്‍ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു.ചിത്രാഞ്ജലിയില്‍ റീ റിക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കിയ ആദ്യചിത്രമായ ശേഷക്രിയയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.2001 ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന സിനിമയിലെ സംഗീതത്തിനും 2005 ല്‍ അനന്തഭദ്രത്തിലെ സംഗീതത്തിനും അദ്ദേഹത്തിന് സംസ്ഥാനപുരസ്കാരം ലഭിച്ചു.
ലളിതഗാനപാഠത്തിലൂടെ സാധാരണമലയാളിക്കു ഭാവസുന്ദരഗാനങ്ങള്‍ പരിചയപ്പെടുത്തി. കര്‍ണാടസംഗീതത്തില്‍ ആധികാരികജ്ഞാനം നേടിയപ്പൊഴും നാടന്‍സംഗീതത്തിന്റെ താളം മറന്നില്ല.കവിതയ്ക്കു ചേരുന്ന സംഗീതം ചാര്‍ത്തി. മലയാളത്തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഗാനങ്ങളെ ജനപ്രിയമാക്കി.സോപാനസംഗീതവും നാടന്‍ വായ്ത്താരികളും ശാസ്ത്രീയസംഗീതവും ഗാനങ്ങളില്‍ ചേരുംപടി ചേര്‍ത്തു.ശുദ്ധസംഗീതത്തിന്റെ തനിമ ചോരാതെ ഭാവാര്‍ദ്രഗാനങ്ങളൊരുക്കി
സംഗീതത്തെ കച്ചവടകണ്ണുകളില്‍ക്കൂടി കാണാതിരിക്കാന്‍ അദ്ദേഹം എല്ലായ്പ്പോഴും ശ്രദ്ധിച്ചു.മലയാളം പലപ്പോഴും വേണ്ടവിധത്തിൽ ആ പ്രതിഭയെ അംഗീകാരം ശ്രമിച്ചില്ല എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.
ആസ്വാദകമനസ്സുകളിൽ മൂന്നുപതിറ്റാണ്ടിലേറെ അഷ്ടപദിലയം തുളളിത്തുളുമ്പുന്ന മാണിക്യവീണ സമ്മാനിച്ച ആ പ്രതിഭയുടെ ഓർമയ്ക്ക് മുൻപിൽ. ഒരായിരം പ്രണാമം..കൂപ്പുകൈ
എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ 101 ജനപ്രിയഗാനങ്ങൾ..ലിസ്റ്റ് അപൂർണ്ണമാണ്.അദ്ദേഹത്തിന്റെ മറ്റ് മികച്ച ഗാനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
??
0️⃣1️⃣വരുവാനില്ലാരുമീ വിജനമാം-മണിച്ചിത്രത്താഴ്
0️⃣2️⃣സൂര്യകിരീടം വീണുടഞ്ഞു-ദേവാസുരം
0️⃣3️⃣ചന്ദനമണിസന്ധ്യകളുടെ-പ്രജ
0️⃣4️⃣പിണക്കമാണോ എന്നോടിണക്കമാണോ-അനന്തഭദ്രം
0️⃣5️⃣അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്-അദ്വൈതം
0️⃣6️⃣പഴനിമല മുരുകന്-നരസിംഹം
0️⃣7️⃣ഒരു പൂവിതളിൽ-അഗ്നിദേവൻ
0️⃣8️⃣അല്ലിമലർക്കാവിൽ-മിഥുനം
0️⃣9️⃣മൗനമേ നിറയും മൗനമേ-തകര
1️⃣0️⃣പൂമുഖവാതിൽക്കൽ-രാക്കുയിലിൽ രാഗസദസ്സിൽ
1️⃣1️⃣അല്ലികളിൽ അഴകലയോ-പ്രജ
1️⃣2️⃣നീലക്കുയിലേ ചൊല്ലൂ-അദ്വൈതം
1️⃣3️⃣പോരു നീ വാരിളം ചന്ദ്രലേഖേ-കാശ്‌മീരം
1️⃣4️⃣ഹരിചന്ദനമലരിലെ-കണ്ണെഴുതി പൊട്ടും തൊട്ട്
1️⃣5️⃣ഓ മൃദുലേ-ഞാൻ ഏകനാണ്
1️⃣6️⃣ഒരു മുറൈ വന്ത് പാർത്തായോ-മണിച്ചിത്രത്താഴ്
1️⃣7️⃣തിര നുരയും-അനന്തഭദ്രം
1️⃣8️⃣ശലഭം വഴി മാറുമാ-അച്ഛനെയാണെനിക്കിഷ്ടം
1️⃣9️⃣പൂമകൾ വാഴുന്ന-കാറ്റ് വന്ന് വിളിച്ചപ്പോൾ
2️⃣0️⃣എത്ര പൂക്കാലമിനി-രാക്കുയിലിൽ രാഗസദസ്സിൽ
2️⃣1️⃣നിലാവിന്റെ നീലഭസ്മ-അഗ്നിദേവൻ
2️⃣2️⃣ശിവമല്ലിക്കാവിൽ-അനന്തഭദ്രം
2️⃣3️⃣നാഥാ നീ വരും കാലൊച്ച-ചാമരം
2️⃣4️⃣അംഗോപാംഗം-ദേവാസുരം
2️⃣5️⃣മഴവിൽകൊതുമ്പിലേറി വന്ന-അദ്വൈതം
2️⃣6️⃣പഴംതമിഴ് പാട്ടിഴയും-മണിച്ചിത്രത്താഴ്
2️⃣7️⃣എന്തമ്മേ ചുണ്ടത്ത്-കുലം
2️⃣8️⃣ഓലച്ചങ്ങാലീ-കിന്നരിപ്പുഴയൊരം
2️⃣9️⃣മേടപ്പൊന്നണിയും-ദേവാസുരം
3️⃣0️⃣വൈകാശിത്തെന്നലോ-രക്തസാക്ഷികൾ സിന്ദാബാദ്
3️⃣1️⃣ഞാറ്റുവേലക്കിളിയേ-മിഥുനം
3️⃣2️⃣പലവട്ടം പൂക്കാലം-മണിച്ചിത്രത്താഴ്
3️⃣3️⃣ധ്യാനം ധേയം നരസിംഹം-നരസിംഹം
3️⃣4️⃣പാടുവാൻ ഓർമകളേ-വെള്ളാനകളുടെ നാട്
3️⃣5️⃣ഒരു ദലം മാത്രം-ജാലകം
3️⃣6️⃣സുരലലനാദക-അഗ്നിദേവൻ
3️⃣7️⃣വന്ദേമുകുന്ദഹരേ-ദേവാസുരം
3️⃣8️⃣കിഴക്കുപുലരിയിൽ-രക്തസാക്ഷികൾ സിന്ദാബാദ്
3️⃣9️⃣കൈത്തപ്പൂവിൻ കന്നിക്കുറുമ്പിൽ-കണ്ണെഴുതി പൊട്ടും തൊട്ട്
4️⃣0️⃣മഴനിലാവിന്റെ ചിറകുകളിൽ-മേഘസന്ദേശം
4️⃣1️⃣പ്രണയവസന്തം-ഞാൻ ഏകനാണ്
4️⃣2️⃣അതിര് കാക്കും മലയൊന്ന്-സർവകലാശാല
4️⃣3️⃣കാറ്റേ നീ വീശരുതിപ്പോൾ-കാറ്റ് വന്ന് വിളിച്ചപ്പോൾ
4️⃣4️⃣അകലെയാണെങ്കിലും-പ്രജ
4️⃣5️⃣മുക്കുറ്റീ തിരുതാളി-ആരവം
4️⃣6️⃣ചെമ്പഴുക്ക ചെമ്പഴുക്ക-കണ്ണെഴുതി പൊട്ടും തൊട്ട്
4️⃣7️⃣പൊന്നാര്യൻ പാടം-രക്തസാക്ഷികൾ സിന്ദാബാദ്
4️⃣8️⃣ചെല്ലം ചെല്ലം-അട്ടഹാസം
4️⃣9️⃣അക്കുത്തിക്കു-മണിച്ചിത്രത്താഴ്
5️⃣0️⃣മധുമാസം വിരിയണ്-മേഘസന്ദേശം
5️⃣1️⃣കളിവട്ടം കാണാവട്ടം-അച്ഛനെയാണെനിക്കിഷ്ടം
5️⃣2️⃣അമ്മേ നിളേ-നരസിംഹം
5️⃣3️⃣മഞ്ഞിൻ മുത്തെടുത്ത്-നരസിംഹം
5️⃣4️⃣നമ്മള് കൊയ്യും വയലെല്ലാം-രക്തസാക്ഷികൾ സിന്ദാബാദ്
5️⃣5️⃣കാറ്റ് കാറ്റ്-അച്ഛനെയാണെനിക്കിഷ്ടം
5️⃣6️⃣കാനകപ്പെണ്ണേ-തമ്പ്
5️⃣7️⃣സാമഗാന-അഗ്നിദേവൻ
5️⃣8️⃣രജനീ പറയൂ-ഞാൻ ഏകനാണ്
5️⃣9️⃣കുടയോളം ഭൂമി-തകര
6️⃣0️⃣ദേവീ നിൻ രൂപം ശിശിരം-ഒരു തിര പിന്നെയും തിര
6️⃣1️⃣താരണി മാനം-സ്നേഹപൂർവ്വം മീര
6️⃣2️⃣ഏകാന്തതേ നിന്റെ-നവംബറിന്റെ നഷ്ടം
6️⃣3️⃣അരികിലോ അകലെയോ-നവംബറിന്റെ നഷ്ടം
6️⃣4️⃣ഒരു മൃദുമൊഴിയായ്-പൂച്ചക്കൊരു മൂക്കുത്തി
6️⃣5️⃣കണ്ണിൽ വിരിഞ്ഞു-പറയാനും വയ്യ പറയാതിരിക്കാനും വയ്യ
6️⃣6️⃣മാണിക്യവീണയിൽ-പൂരം
6️⃣7️⃣ആനന്ദം പൂവിടും-ചരിത്രം
6️⃣8️⃣ഇളമറിമാൻ നയനേ-അയിത്തം
6️⃣9️⃣ഒരു വാക്കിൽ ഒരു നോക്കിൽ-അയിത്തം
7️⃣0️⃣ഈണം തുയിലുണർത്തി-നൊമ്പരത്തിപ്പൂവ്
7️⃣1️⃣ശ്രീ ജയദേവ-തനിയാവർത്തനം
7️⃣2️⃣വിലോലം സ്നേഹസംഗീതം-തക്ഷശില
7️⃣3️⃣നവരസസാരസനടനം-പൈലറ്റ്സ്
7️⃣4️⃣അരുണോദയം-ആഭരണച്ചാർത്ത്
7️⃣5️⃣കണ്ണുനീർത്തെന്നലേ-സാഫല്യം
7️⃣6️⃣മന്ദാരങ്ങളെല്ലാം-ധിം തരികിട തോം
7️⃣7️⃣രാഗമറിയില്ല-അഗ്നിപ്രവേശം
7️⃣8️⃣കണ്ണനെ കണ്ടു സഖീ-പൂച്ചക്കൊരു മൂക്കുത്തി
7️⃣9️⃣ഘനശ്യാമ സന്ധ്യ-ആകാശവാണി ലളിതഗാനം
8️⃣0️⃣മഴവില്ലിൻ മാണിക്യവീണ-ആകാശവാണി ലളിതഗാനം
8️⃣1️⃣ഓടക്കുഴൽ വിളി-ആകാശവാണി ലളിതഗാനം
8️⃣2️⃣ജയദേവകവിയുടെ ഗീതികൾ-ആകാശവാണി ലളിതഗാനം
8️⃣3️⃣ശരറാന്തൽ വെളിച്ചത്തിൻ-ആകാശവാണി ലളിതഗാനം
8️⃣4️⃣അഷ്ടപദിലയം തുള്ളിത്തുളുമ്പി-ആകാശവാണി ലളിതഗാനം
8️⃣5️⃣കദളീവനം കാക്കും-ആഞ്ജനേയം(ഭക്തിഗാന ആൽബം)
8️⃣6️⃣ഹരിഹരസസുതനേ-ഭസ്മതീർത്ഥം(ഭക്തിഗാന ആൽബം)
8️⃣7️⃣മാണിക്യവീണയാൽ-ചോറ്റാനിക്കര മകം(ഭക്തിഗാന ആൽബം)
8️⃣8️⃣കുങ്കുമമലരുകൾ-തങ്കനിലാവ്(ഭക്തിഗാന ആൽബം)
8️⃣9️⃣ഉത്രാടത്തൂമുത്തേ-തങ്കനിലാവ്(ഭക്തിഗാന ആൽബം)
9️⃣0️⃣ഗുരുകടാക്ഷം-ഓണത്തപ്പൻ(ഭക്തിഗാന ആൽബം)
9️⃣1️⃣ശ്രീമഹാദേവനല്ലോ-പടിപ്പാട്ട്(ഭക്തിഗാന ആൽബം)
9️⃣2️⃣തിരുവാകച്ചാർത്ത്-വേണുഗീതം(ഭക്തിഗാന ആൽബം)
9️⃣3️⃣കൈതൊഴാം ആവണിത്തിങ്കൾ(ഭക്തിഗാന ആൽബം)
9️⃣4️⃣പാടാതെ പാടുന്ന-എന്റെ ഓണപ്പാട്ടുകൾ(ആൽബം)
9️⃣5️⃣അന്തിമാനം പോലെ-എന്റെ ഓണപ്പാട്ടുകൾ(ആൽബം)
9️⃣6️⃣ശ്രീരാഗം-എന്റെ ഓണപ്പാട്ടുകൾ(ആൽബം)
9️⃣7️⃣കണ്ണാ ആലിലാക്കണ്ണാ-കണ്ണാ കാർമുകിൽ വർണാ(ഭക്തിഗാന ആൽബം)
9️⃣8️⃣കണ്ണനെ തേടി-കണ്ണാ കാർമുകിൽ വർണാ(ഭക്തിഗാന ആൽബം)
9️⃣9️⃣ആരെനിക്ക് തുണ-കണ്ണാ കാർമുകിൽ വർണാ(ഭക്തിഗാന ആൽബം)
1️⃣0️⃣0️⃣മിടുക്കിപെണ്ണേ-നിഴലിനും സുഗന്ധം(ആൽബം)
1️⃣0️⃣1️⃣വഴി തെറ്റി വന്ന-നിഴലിനും സുഗന്ധം(ആൽബം)