ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും മത്സരിക്കും. തലശ്ശേരിയിൽ കാരായി രാജനെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി അറിയിച്ചിരുന്നു. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രമായിരുന്നു. വിജയ സാധ്യത കൂടുതൽ എംഎം മണിക്കാണെന്നും ‌‌എംഎം മണി അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു.

എംഎം മണിയുടെ പ്രസംഗംങ്ങൾ പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നും സംസ്ഥാന നേതൃത്വത്തിന് ആശങ്ക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുത്തക മണ്ഡലമായ ഉടുമ്പൻചോലയിൽ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമായിരുന്നു. ഇത് മറികടക്കണമെങ്കിൽ എംഎം മണിയെപ്പോലെ ശക്തനായ സ്ഥാനാർഥി വരണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎം മണിയെന്ന ഒറ്റപ്പേരിലേക്ക് ജില്ലാ നേതൃത്വം പോയത്. തുടർന്ന് പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ കെ.കെ ജയചന്ദ്രനെ തന്നെ മത്സര രം​ഗത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ