സിങ്കപ്പൂരിലെ തനത് രുചികൾ ആസ്വദിച്ച് ഇമ്മാനുവല്‍ മാക്രോൺ; രുചി എങ്ങനെയുണ്ടെന്ന് പ്രധാനമന്ത്രി

സിങ്കപ്പൂരിലെ തനത് രുചികൾ ആസ്വദിച്ച് ഇമ്മാനുവല്‍ മാക്രോൺ; രുചി എങ്ങനെയുണ്ടെന്ന് പ്രധാനമന്ത്രി
emmanuel-macron-singapore.jpg

സിങ്കപ്പൂർ രുചികൾ ഒരു തവണ പരീക്ഷിച്ചവർ ആ രുചി പിന്നെ മറക്കാൻ ഇടയില്ല. ഇതേ അനുഭവമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സിങ്കപ്പൂർ സമ്മാനിച്ചത്. അറുപത് വർഷത്തെ ഉഭയകക്ഷി ബന്ധത്തെ ഊഷ്മളമാക്കാനായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിൻ്റെ സിങ്കപ്പൂർ സന്ദർശനം. സിങ്കപ്പൂരിൻ്റെ തനത് ഭക്ഷണം മാക്രോൺ ആസ്വദിക്കുന്ന വീഡിയോ സിങ്കപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സിങ്കപ്പൂരിലെ തനത് രുചികൾക്ക് പ്രസിദ്ധമായ സ്ഥലമാണ് മാക്രോൺ സന്ദർശിച്ച ലോ പ സാറ്റ് എന്ന ഹോക്കർ സെൻ്റർ. നൂറ്റാണ്ടുകൾ പഴക്കുമുള്ള സിങ്കപ്പൂരിലെ ഫുഡ് മാർക്കറ്റാണ് ലോ പ സാറ്റ്. മാക്രോൺ ഹോക്കർ സെന്ററിൽ ചിക്കൻ റൈസ്, ലക്സ, സതേ തുടങ്ങിയ പ്രാദേശിക വിഭവങ്ങൾ രുചിച്ചതായാണ് റിപ്പോർട്ടുകൾ.

രുചി എങ്ങനെയുണ്ടെന്ന് ലോറൻസ് വോങ് ചോദിക്കുമ്പോൾ വളരെ മികച്ചതെന്ന് മാക്രോൺ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.

https://www.instagram.com/reel/DKPp2RCSyCj/?igsh=MWJ3cGowYXU3NGQ2YQ==

'പഴയ മാർക്കറ്റ്' എന്നർത്ഥം വരുന്ന ലോ പാ സാറ്റ്, ടെലോക് അയെർ മാർക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. 1894-ൽ പുനർനിർമ്മിക്കപ്പെട്ട ഈ സ്ഥലം, വിക്ടോറിയൻ യുഗത്തിലെ തനതായ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങളാലും പ്രശസ്തമാണ്. ഹോക്കർ ഭക്ഷണശാലകൾക്ക് പേര് കേട്ട ലോ പ സാറ്റ്, സിങ്കപ്പൂരിന്റെ പ്രാദേശിക വിഭവങ്ങളായ സതേ, ചിക്കൻ റൈസ്, ചാർ ക്വേ ടിയോ തുടങ്ങിയ രുചികൾ വിളമ്പുന്ന കടകളുടെ പ്രധാന കേന്ദ്രമാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു