ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്': മധുര മനോഹര മോഹം' ട്രെയിലർ

ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്': മധുര മനോഹര മോഹം' ട്രെയിലർ
New Project (21) (1)

വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പത്തനംതിട്ടയുടെ പശ്ചാത്തലത്തിലൂടെ ഒരുങ്ങിയ ചിത്രത്തിന്റെ രസകരമായ സംഭാഷണങ്ങൾ കോർത്തിണക്കിയ ട്രെയ്‌ലർ പുറത്തുവിട്ടത്.

ഒരു തറവാട്ടിൽ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളുമൊക്കെയാണ് നർമ്മത്തിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഷറഫുദ്ദീൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വരാജയാണ് ഛായാഗ്രഹണം. മഹേഷ് ഗോപാൽ, ജയ് വിഷ്‍ണു എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ബിത്രീഎം ക്രിയേഷൻസാണ് നിർമാണം. സൈജു കുറുപ്പ്, ആർഷ ബൈജു, വിജയരാഘവൻ, അൽത്താഫ് സലിം ,ബിന്ദു പണിക്കർ, ബിജു സോപാനം, സുനിൽ സുഗത, മീനാക്ഷി, മധു, ജയ് വിഷ്ണു, സഞ്ജു‌ എന്നിവരും വേഷമിടുന്നു.

Read more