ആഡംബരങ്ങളുടെ അവസാന വാക്കായ മഹാരാജ എക്‌സ്പ്രസ്സ് ദക്ഷിണേന്ത്യയിലേക്കും വരുന്നു . മഹാരാഷ്ട്ര,ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ ആയിരിക്കും സര്‍വീസ്. പക്ഷെ നാളെ തന്നെ യാത്ര ആകാം എന്ന് കരുതണ്ട .അടുത്ത മണ്‍സൂണിലേ സര്‍വീസ് ആരംഭിക്കൂ.
കൊങ്കണ്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്താണ് സര്‍വീസ് ആരംഭിക്കുന്നതെന്നു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു .സമ്പന്നരായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ മേഖലയിലേക്കുള്ള സര്‍വീസ്. തുടരെ നാല് വര്‍ഷം ലോകത്തെ മികച്ച ലക്ഷ്വറി ട്രെയിനിനുള്ള പുരസ്‌കാരം മഹാരാജ എക്‌സ്പ്രസ്സിനായിരുന്നു.ഒരു യാത്രികന് രണ്ട് ലക്ഷം മുതല്‍ 4.5 ലക്ഷം രൂപയാണ് മഹാരാജ എക്സ്ര്പസ്സിലെ ടിക്കറ്റ് നിരക്ക്. ഒരു രാജകൊട്ടാരത്തിന് സമമാണ് ട്രെയിന് ഉള്‍വശം43 കാബിനുകളാണ് ട്രെയിനിലുള്ളത്. നിലവില്‍ മുംബൈ, ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ മേഖലയിലാണ് ട്രെയിന്‍ സര്‍വീസ്. നാല് പകല്‍/മൂന്ന് രാത്രി, എട്ട് പകല്‍/7 രാത്രി എന്നിങ്ങനെയാണ് യാത്രാ പാക്കേജുകള്‍.