അച്ഛനില്ലാത്ത  251 പെണ്‍കുട്ടികളുടെ വിവാഹം ഒറ്റ ദിവസം നടത്തികൊടുത്ത്; മനസിന്റെ വലുപ്പം കൊണ്ട് വ്യത്യസ്തനാണ് മഹേഷ് സവാനി

0

സ്വന്തം മക്കളുടെ വിവാഹം നടത്താന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ ആളുകള്‍ തയ്യാറാണ്. എന്നാല്‍ അച്ഛനില്ലാത്ത  251 പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്ക്‌ണമെങ്കില്‍ അതിനു പണം മാത്രമല്ല ഒരിത്തിരി മനുഷ്യത്തവും കൂടിവേണം.  സൂറത്ത് എന്ന നഗരത്തിലെ മഹേഷ് സവാനി വ്യത്യസ്തനാകുന്നത് കയ്യിലെ പണത്തിന്റെ വലുപ്പം കൊണ്ടല്ല, മറിച്ച് മനസിന്റെ വലുപ്പം കൊണ്ടാണ്.

കാരണം ഇക്കഴിഞ്ഞ ഞായറാഴ്ച  അദ്ദേഹം നടത്തിയത് അച്ഛനില്ലാത്ത  251 പെണ്‍കുട്ടികളുടെ വിവാഹമാണ്. ഇന്ത്യയില്‍ വിവാഹമെന്നത് വളരെ ചെലവേറിയ ഒരു കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വീട്ടിലും പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിനായി അച്ഛന്മാര്‍ കഷ്ടപ്പെടുകയാണ്. അപ്പോള്‍ അച്ഛന്മാരില്ലാത്തവരുടെ കാര്യം പറയണോ, അതിനാല്‍ വിവാഹം നടത്താന്‍ കഴിവില്ലാത്തവര്‍ സഹായിക്കുക എന്നത് ഒരു സംമൂഹിക ഉത്തരവാദിത്വം ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് , മഹേഷ് സവാനി പറയുന്നു.

2012 മുതല്‍ എല്ലാവര്‍ഷവും ഇത്തരത്തില്‍ കന്യാദാനം നടത്തുണ്ട് അദ്ദേഹം. ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ ഈ കല്യാണ മഹാമഹത്തില്‍ പങ്കു ചേരുന്നു.സമൂഹവിവാഹം ആണെന്ന് കരുതി , മോഡിയിലും ഒരുക്കത്തിലും യാതൊരു കുറവും വിവാഹത്തിന് വരുത്തിയിരുന്നില്ല. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെയാണ് വിവാഹ മഹാമഹത്തെ മഹേഷ് സവാനി കാണുന്നത്. സുറത്തില്‍ രത്നവ്യാപാരിയാണ് മഹേഷ്‌ സവാനി.