ഒരു വനിതാ എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ, എത്തിക്സ് കമ്മിറ്റി ഹിയറിംഗ് ബഹിഷ്കരിച്ച് മഹുവ

ചോദ്യ കോഴക്കേസിൽ പാർലമെന്റിന്റെ എത്തിക്‌സ് കമ്മറ്റി യോഗത്തിൽ നിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോയി തൃണമൂൽ എംപി മഹുവ മൊയ്ത്ര. ചോദ്യ കോഴ വിവാദത്തിൽ മഹുവ മൊയ് ത്രയുടെ മൊഴി എടുക്കാൻ വിളിച്ച എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ കൃത്യം 11:00 മണിക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മഹുവ, വൈകീട്ട് മൂന്നു മണിയോടെ പൊട്ടിത്തെറിച്ചു കൊണ്ട് പുറത്തിറങ്ങി. ഒപ്പം മറ്റു പ്രതിപക്ഷ അംഗങ്ങളും ഇറങ്ങിപ്പോയി.

സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെ തീർത്തും അധാർമികമായ വ്യക്തിപരമായ ചോദ്യങ്ങളാണ് കമ്മിറ്റിയിൽ നിന്നും ഉണ്ടായതെന്ന് മറ്റു പ്രതിപക്ഷ അംഗങ്ങൾ വിശദീകരിച്ചു. പൊതു ജനങൾക്ക് മുന്നിൽ മഹുവ സംഭാവങ്ങളെ ദുർവ്യാഖ്യാനം ചെയ്യുക ആണെന്നും ആർക്കും മഹുവയെ രക്ഷിക്കാൻ ആകില്ലെന്നും നിഷി കാന്ത് ദുബെ പറഞ്ഞു.

മഹുവ സഭ്യേതരമായ ഭാഷ പ്രയോഗിച്ചുവെന്നും, തുടർനടപടികൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും എത്തിക്‌സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ സോങ്കർ അറിയിച്ചു.

വ്യക്തി പരമായ പ്രശ്‌നങ്ങളാണ് പരാതിക്ക് പിന്നിലെന്നും,ലോഗിൻ ഐഡി കൈമാറിയിരുന്നെങ്കിലും എന്നാൽ ചോദ്യങ്ങൾ സ്വന്തമായിരുന്നു എന്നും മഹുവ കമ്മിറ്റിയെ അറിയിച്ചതയാണ് വിവരം.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ